Join Whatsapp Group. Join now!

Funeral Tribute | ഐഎസ് വസന്തന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

മംഗ്ളൂരിൽ അന്തരിച്ച യൂത്ത് കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡൻ്റ് ഐ എസ് വസന്തന് ബന്തടുക്കയിൽ നാടിൻ്റെ യാത്രാമൊഴി. പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

● ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിത്തിലാണ് പൊതുദർശനത്തിന് വെച്ചത്● എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ചു

ബന്തടുക്ക: (MyKasargodVartha) കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചേറ്റി പാർട്ടി പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന ഐഎസ് വസന്തൻ്റെ അകാല വിയോഗം മലയോര മേഖലയെ കണ്ണീരിലാഴ്ത്തി. ഉദുമ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റും പടുപ്പ് ക്ഷീരസഹകരണ സംഘം സെക്രട്ടറിയുമായിരുന്ന അദ്ദേഹം മംഗ്ളൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായും അദ്ദേഹം മുൻപ് പ്രവർത്തിച്ചിരുന്നു.

Emotional Farewell to Youth Congress Leader I.S. Vasanthan; Leaders and Public Pay Last Respects in Bandadukka

പൊതുദർശനവും അന്ത്യാഞ്ജലിയും

ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ജീവിതത്തിൻ്റെ നാനാതുറകളിലുള്ള നിരവധിയാളുകളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മലയോര മേഖലയിൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന ഈ യുവാവിൻ്റെ അകാല വിയോഗം പാർട്ടി പ്രവർത്തകരെ കടുത്ത ദുഃഖത്തിലാഴ്ത്തി.

ആദരാഞ്ജലികളുമായി നേതാക്കൾ

എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിച്ചു. എംഎൽഎ കെ നീലകണ്ഠൻ, കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്ദുൽ റഷീദ്, ഡിസിസി ഭാരവാഹികളായ എംസി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, എം ബലരാമൻ നമ്പ്യാർ, ബിപി പ്രദീപ് കുമാർ, ജോമോൻ ജോസ്, ടി ഗോപിനാഥൻ, പെരിയ കാർത്തികേയൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ, ഉനൈസ് ബേഡകം, സി പവിത്രൻ നായർ, സാബു അബ്രഹാം, പെരിയ ബാലകൃഷ്ണൻ, അഡ്വ. കെകെ രാജേന്ദ്രൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഐഎസ് വസന്തൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡൻ്റ് പികെ ഫൈസൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Youth Congress Udma Mandalam President and Paduppu Ksheera Sahakarana Sangham Secretary IS Vasanthan passed away while undergoing treatment at a hospital in Mangaluru, with leaders and the public paying their last respects during the public viewing at Bandadukka.

#KasargodVartha #Bandadka #ISVasanthan #YouthCongress #KeralaNews #MalayalamNews #Obituary #KasaragodNews #AparnaNews

Post a Comment