കിഡ്നി അസുഖ ബാധിതനായ തൃശൂർ സ്വദേശി പ്രതീഷ് നിർമിച്ച പുസ്തക തട്ടിൻ്റെ പ്രചാരണം ഏറ്റെടുക്കുകയും അതുവഴി 16 ലക്ഷം രൂപയോളം അദ്ദേഹത്തിന് സ്വരൂപിച്ചു കൊടുക്കാൻ സാധിച്ചതും , ലോക ശ്രദ്ധയാകർഷിച്ച കുടുംബശ്രീ നടപ്പിലാക്കിയ തിരികെ സ്കൂളിൽ ക്യാമ്പയിനിൻ്റെ ആശയം കണ്ടെത്തി അതിന് നേതൃത്വം നൽകിയതും, വിദ്യാഭ്യാസ മേഖലയിലെ വിവിധ ഇടപ്പെടലുകൾ നടത്തിയതും, കോവിഡ് കാലത്ത് നടത്തിയ ഓൺലൈൻ പരിപാടികളും, പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിഗണിച്ചാണ് രതീഷിന് ദേശീയ പുരസ്കാരം ലഭ്യമായത്.
നിരവധി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ് രതീഷ്. പിലിക്കോട് സ്വദേശിയായ റിട്ട. റവന്യു ഉദ്യോഗസ്ഥൻ കെ കൃഷ്ണൻ നായരുടെയും കെ.പ്രമീളയുടെ മകനാണ്. ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച കാഞ്ഞങ്ങാട് വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജൂറി ഹെഡും , ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡൻ്റുമായ ഗിന്നസ് സത്താർ ആദൂർ അറിയിച്ചു.
Keywords: News, Kerala, Kasaragod, Kanhangad, National Icon Award, Malayalam News, School,Campaign, Education, National Icon Award to Ratheesh Pilikode, Shamil.
< !- START disable copy paste -->