Nattupayama | ഗതകാല ഓർമകൾ അയവിറക്കി 'നാട്ടുപയമ' നവ്യാനുഭവമായി
കൂക്കാനം റഹ് മാൻ ഉദ്ഘാടനം ചെയ്തു
Karivellur, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കരിവെള്ളൂർ: (MyKasaragodVartha) ചീറ്റ ഗ്രാമീണ വായനശാല - ഗ്രന്ഥാലയം വയോജന വേദി സംഘടിപ്പിച്ച നാട്ടുപയമ പഴയ തലമുറക്ക് ആവേശമായി. തങ്ങൾ കടന്നുവന്ന ഗതകാല ഓർമ്മകൾ അയവിറക്കാനുള്ള അവസരമായി ചടങ്ങ്. പഴയ കാല, വിവാഹം, ഭക്ഷണം, വീട്, വിദ്യാഭ്യാസം എന്നിവ ഒന്നിച്ചിരുന്നു അവർ പങ്കുവെച്ചു.
ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ കൂക്കാനം റഹ് മാൻ ഉൽഘാടനം ചെയ്തു. കോയ്യൻ വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി ഭാസ്കരൻ സ്വാഗതവും ലക്ഷമണൻ ടി.വി നന്ദിയും പറഞ്ഞു. ദീർഘകാലം സാമൂഹ്യ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് നടത്തിയ സേവനങ്ങൾക്ക് കൂക്കാനം റഹ് മാൻ മാസ്റ്ററെ ചീറ്റ ഗ്രാമീണ വായനശാല - ഗ്രന്ഥാലയ വയോജന വേദി പ്രസിഡണ്ട് കോയ്യൻ വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു.