Join Whatsapp Group. Join now!

Power Cut | കാസര്‍കോട് നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കണമെന്ന് മര്‍ചന്റ്‌സ് അസോസിയേഷന്‍

'വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു', Merchants Association, Malayalam News, കാസറഗോഡ് വാർത്തകൾ


കാസര്‍കോട്: (MyKasargodVartha)
നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ പകല്‍ മുഴുവന്‍ വൈദ്യുതി നിഷേധിച്ചു കൊണ്ടുള്ള പ്രഖ്യാപിത മുടക്കങ്ങള്‍ക്ക് പുറമേ അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങള്‍ മിക്ക ദിവസവും മണിക്കൂറുകളോളം അനുഭവപ്പെട്ടു വരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Merchants Association wants to avoid frequent power outages in Kasaragod city.

വര്‍ധിച്ച് വരുന്ന ചൂട് കാരണം വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുള്ളപ്പോള്‍ തുടർച്ചയായി വൈദ്യുതി വിച്ഛേദിച്ച് കൊണ്ട് ഉപഭോക്താക്കളോട് വൈദ്യുതി ബോര്‍ഡ് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ഉത്സവ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ വൈദ്യുതി തടസം കൂടാതെ വിതരണം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ക്ക് നല്‍കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Merchants Association wants to avoid frequent power outages in Kasaragod city.

Post a Comment