Join Whatsapp Group. Join now!

Ramadan | പ്രബോധന രംഗം കർമനിരതമാക്കണമെന്ന് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി; വിവിധയിടങ്ങളിൽ റമദാൻ പ്രഭാഷണവുമായി കേരള മുസ്‌ലിം ജമാഅത്

ജില്ലാ തല ഉദ്ഘാടനം ചാനടുക്കത്ത് നിർവഹിച്ചു, Kerala Muslim Jamaath, Malayalam News, കാസറഗോഡ് വാർത്തകൾ, Ramadan
ചെറുവത്തൂർ: (MyKasargodVartha) മതത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും നിലനിർത്താൻ പ്രബോധന രംഗം സജീവമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പറഞ്ഞു. 'വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം' എന്ന ശീർഷകത്തിൽ സോൺ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന റമദാൻ പ്രഭാഷണത്തിന്റെ ജില്ലാ തല ഉദ്ഘാടനം, തൃക്കരിപ്പൂർ സോണിലെ ചാനടുക്കം താജുൽ ഉലമ സ്ക്വയറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kerala Muslim Jamaath with Ramadan lecture.

വിശുദ്ധ ഖുർആൻ മാതൃകയാക്കിയ തിരുനബിയുടെ ജീവിതാനുഭവം ഉൾക്കൊണ്ട അവിടുത്തെ അനുയായി വൃന്ദം ലോകത്തുടനീളം പ്രയാണം നടത്തി വിവിധ രാജ്യങ്ങളിൽ മൺമറഞ്ഞു കിടക്കുന്ന ചരിത്രമാണ് ഈ പ്രസ്ഥാനത്തിന് പ്രചോദനമെന്നു അദ്ദേഹം കൂട്ടിചേർത്തു. ചെയർമാൻ അഹ്മദ് മൗലവി പതാക ഉയർത്തി. സോൺ പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാഫി ലത്വീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈഫുല്ല തങ്ങൾ, യൂസുഫ് മദനി, ഇസ്ഹാഖ് നഈമി, അബ്ദുർ റഹ്മാൻ സഖാഫി, സഈദ് സഅദി, ഇസ്ഹാഖ് ഇർഫാനി, നൗഷാദ് മാസ്റ്റർ, ജാഷിദ് അമാനി, ഇ.കെ അബു ബക്കർ, സി അബ്ദുൽ ഖാദിർ, സംബന്ധിച്ചു. കൺവീനർ ജബ്ബാർ മിസ്ബാഹി സ്വാഗതവും സി കാദിർ നന്ദിയും പറഞ്ഞു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kerala Muslim Jamaath with Ramadan lecture.

Post a Comment