Join Whatsapp Group. Join now!

Charity | റമദാനിൽ ലക്ഷങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കാരുണ്യം കളനാട്; പദ്ധതികൾക്ക് തുടക്കമായി; റിലീഫ് വണ്ടി വീടുകളിലേക്ക്

രോഗികൾക്കുള്ള ചികിത്സാ സഹായത്തിന്റെ ആദ്യ ഘട്ടവും നിർവഹിച്ചു Karunyam Kalanad, Malayalam News, കാസറഗോഡ് വാർത്തകൾ
കളനാട്: (MyKasargodVartha) ജീവ കാരുണ്യ രംഗത്ത് നിറഞ്ഞുനിൽക്കുന്ന കളനാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രോഗികൾക്കുള്ള ചികിത്സാ സഹായത്തിന്റെ ആദ്യ ഘട്ടം ട്രസ്റ്റ്‌ അഡ്മിനിസ്ട്രേറ്റർ കെഎംകെ കളനാട്‌ ട്രഷറർ ഹമീദ്‌ കുട്ടിച്ചാക്ക്‌ കൈമാറി ഉദ്ഘാടനം ചെയ്തു. വിവാഹ ധനസഹായം
  
News, Kasargod, Kasaragod-News, Kerala, Kerala-News, Kalanad, Ramadan, Charity, Karunyam Kalanad with charity activities of lakhs in Ramadan.

സാലിഹ്‌ ഹാജി മുക്രിയും കൈമാറി.

കൂടാതെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകള്‍ 'റിലീഫ് വണ്ടി'യിൽ നേരിട്ട്‌ അവരുടെ വീടുകളിലും എത്തിക്കുന്നുണ്ട്. വിഷന്‍ 2030 പദ്ധതിയിലൂടെ കളനാട് പ്രദേശത്തെ യാചന മുക്ത ഗ്രാമമാക്കാനുള്ള സ്വയം തൊഴിനുള്ള പലിശ രഹിതവായ്പ കൂടി കാരുണ്യം കളനാട് നല്‍കിവരുന്നു.

ചെയര്‍മാന്‍ അഹ്‌മദ്‌ ഉപ്പ്‌, ജനറൽ സെക്രട്ടറി ഹകീം ഹാജി കോഴിത്തിടിൽ, ട്രഷറർ ഹമീദ്‌ കുട്ടിച്ച, ദുബൈ പ്രസിഡന്റ് ബഷീർ അയ്യങ്കോൽ, സെക്രട്ടറി ശാഫി ഗാന്ധി, സി ബി ഷരീഫ്‌, സിറാജ്‌ പി കെ എന്നിവരും ദുബൈ, ഷാർജ, അബൂദബി, ഖത്തർ എന്നീ കമ്മിറ്റികളുടേയും നേതൃത്വത്തിലാണ് റമദാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Kalanad, Ramadan, Charity, Karunyam Kalanad with charity activities of lakhs in Ramadan.
< !- START disable copy paste -->

Post a Comment