കാസർകോട്: (MyKasargodVartha) കേരളത്തിലെ ഹജ്ജ് - ഉംറ സർവീസ് രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ദാറുൽ ഈമാൻ ഹജ്ജ് - ഉംറ സർവീസ് കാസർകോട്ടും പ്രവർത്തനമാരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്ക്വയർ നയൻ മോളിൻ്റെ താഴത്തെ നിലയിലുള്ള ഓഫീസ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർമാരായ അഫ്സൽ വി പി, സഫ്‌വാൻ എട്ടുംവളപ്പിൽ, ജഅഫർ ഖാസി തുടങ്ങിയവർ സംബന്ധിച്ചു. ഈ വർഷത്തെ ഹജ്ജ് ബുകിംഗ് ആരംഭിച്ചതായി മാനജർ താജുദ്ദീൻ പള്ളങ്കോട് അറിയിച്ചു.
Hajj - Umrah | ദാറുൽ ഈമാൻ ഹജ്ജ് - ഉംറ സർവീസ് കാസർകോട്ട് പ്രവർത്തനമാരംഭിച്ചു; മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
പുതിയ ബസ് സ്റ്റാൻഡിന് സമീപം, Hajj - Umrah, Malayalam News, കാസറഗോഡ് വാർത്തകൾ