Join Whatsapp Group. Join now!

Civil Station | നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍; മണ്ണ് പരിശോധനാ നടപടി തുടങ്ങി

5 കോടി രൂപ അനുവദിച്ചിരുന്നു Civil Station, Nileshwar News, Nileshwar Mini Civil Station, Soil Test, Process, Started, Kanhangad News
കാഞ്ഞങ്ങാട്: (MyKasargodVartha) നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ മണ്ണ് പരിശോധനാ നടപടികള്‍ ആരംഭിച്ചു. 2021- 22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.

പ്രാരംഭ നടപടിയായ മണ്ണുപരിശോധന നടത്തുന്നതിന് മുന്നോടിയായി റീജിയണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ (പി.ഡബ്ള്യു.ഡി) അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ആസിഫ് അഹമ്മദ്, ഓവര്‍സിയര്‍ വരുണ്‍ മദന മോഹന്‍, എന്നിവര്‍ നീലേശ്വരം വില്ലേജ് ഓഫീസും പരിസരവും അടങ്ങുന്ന നിര്‍ദിഷ്ട സിവില്‍ സ്റ്റേഷന്‍ സൈറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി എന്നിവരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിച്ചു.



 

പി.ഡബ്ല്യു.ഡി (ബില്‍ഡിംഗ്) അസി.എഞ്ചിനീയര്‍ രഞ്ജിനി, ഓവര്‍സിയര്‍ പ്രജിന, വില്ലേജ് ഓഫീസര്‍ കെ.വി.ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Kasaragod-News, Civil Station, Nileshwar News, Nileshwar Mini Civil Station, Soil Test, Process, Started, Kanhangad News, Nileswaram Mini Civil Station; Soil testing process started.

Post a Comment