Join Whatsapp Group. Join now!

Procession | കണ്ണൂർ സർവകലാശാല കലോത്സവം: മുന്നാടിൽ നടന്ന വിളംബര ഘോഷയാത്ര വർണാഭമായി

ശാനവാസ് പാദൂർ ഫ്‌ലാഗ് ഓഫ് ചെയ്തു Kannur University, Art Festival, Munnad, കാസറഗോഡ് വാർത്തകൾ, Malayalam News
മുന്നാട്‌: (MyKasargodVartha) ഏഴുമുതൽ 11 വരെ മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ പ്രചരണാർഥം വർണാഭമായ വിളംബര ഘോഷയാത്ര നടന്നു. കുറ്റിക്കോലിൽ നിന്നും മുന്നാട്‌ ടൗണിലേക്ക്‌ നടത്തിയ ഘോഷയാത്രയിൽ അനവധി പേർ അണിനിരന്നു. മുത്തുക്കുടയും വർണബലൂണുകളുമായി പീപ്പിൾസ്‌ കോളേജിലെ വിദ്യാർഥികൾ ഒന്നാകെ പങ്കാളികളായി. ജനപ്രതിനിധികളും സർവകലാശാല യൂണിയൻ ഭാരവാഹികളും സിൻഡിക്കറ്റ്‌ അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും അണിനിരന്നു.
 
Kannur University Art Festival: Proclamation procession held.

കലോത്സവത്തിൽ സർവകലാശാലയിലെ നൂറിലധികം കോളേജുകളിൽനിന്നായി ആറായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. പൂർണമായും ഹരിതചട്ടപ്രകാരമാണ്‌ കലോത്സവം നടത്തുന്നത്‌. പ്ലാസ്‌റ്റിക്ക്‌ സഞ്ചികൾക്ക്‌ പകരം ഓലക്കൂട്ട ഉപയോഗിക്കും. കലോത്സവത്തിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഭക്ഷണം നൽകും. ഇതിനുള്ള കാർഷിക വിഭവങ്ങൾ ചൊവ്വാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ സ്വരൂപിക്കും.

വിളംബര ഘോഷയാത്ര കുറ്റിക്കോലിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഫ്ലാഗോഫ് ചെയ്തു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ടി പ്രത്വിക് അധ്യക്ഷനായി. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എച്ച് മുരളി പയ്യങ്ങാനം, സംഘടക സമിതി കണവീനർ ബിപിൻരാജ് പായം,
 
Kannur University Art Festival: Proclamation procession held.

സർവകലാശാല യൂണിയൻ ചെയർപേഴ്സൻ പി പി അഖില, കോളേജ് യൂണിയൻ ചെയർപേഴ്സൻ പി ഐശ്വര്യ, സർവകലാശാല സിൻഡിക്കറ്റംഗങ്ങളായ ഡോ. എ അശോകൻ, എം സി രാജു, പ്രിൻസിപ്പൽ ഡോ. സി കെ ലൂക്കോസ്, എം അനന്തൻ, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

മീഡിയാ സെന്റർ തുറന്നു

മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ മീഡിയാസെന്റർ കോളേജിൽ തുറന്നു. കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്‌തു. എം രാജേഷ് കുമാർ അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ ബിപിൻരാജ്‌ പായം, വൈസ് ചെയർമാൻ സി രാമചന്ദ്രൻ, സിൻഡിക്കറ്റ്‌ അംഗം ഡോ. എ അശോകൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ മുഹമ്മദ്‌ ഫവാസ്, യൂണിയൻ ജോയിന്റ് സെക്രട്ടറി കെ പി സൂര്യജിത്ത്‌, കെ പ്രജിന, കവുങ്കാൽ കുമാരൻ, അനഘ എന്നിവർ സംസാരിച്ചു. അജേഷ്‌ കൊടവഞ്ചി സ്വാഗതം പറഞ്ഞു.

Keywords: Kannur University, Art Festival, Munnad, Malayalam News, Kuttikol, Media Center, Kannur University Art Festival: Proclamation procession held.

< !- START disable copy paste -->

Post a Comment