Join Whatsapp Group. Join now!

T E Abdulla | ടി ഇ അബ്ദുല്ല കറ കളഞ്ഞ മുസ്ലിം ലീഗ് നേതാവായിരുന്നുവെന്ന് സി ടി അഹ്‌മദ്‌ അലി; കാസർകോടിന്റെ വിവിധ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന സൗമ്യ സാന്നിധ്യത്തിന്റെ ഓർമകൾക്ക് ഒരുവർഷം

'പൊതുപ്രവർത്തകർക്ക് മാതൃക', T E Abdulla, Muslim League, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടി.ഇ.അബ്ദുല്ല കറകളഞ്ഞ പൊതുപ്രവർത്തകനും നേതാവുമായിരുന്നു എന്ന് മുസ്ലീം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പറഞ്ഞു. മികച്ച ഭരണാധികാരിയും, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും തൻ്റെതായ കയ്യൊപ്പ് ചാർത്തിയ വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്ന ടി.ഇ.അബ്ദുല്ല പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു എന്നും അദ്ദേഹത്തിൻ്റെ വിയോഗം കാസർകോടിൻ്റെ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

News, Kasargod, Kasaragod-News, Kerala, Kerala-News, First death anniversary of TE Abdulla.

ടി.ഇ.അബ്ദുല്ലയുടെ ഒന്നാം ചരമ വാർഷികത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സങ്കീർണ്ണമായ വിഷയങ്ങൾ പരിഹരിക്കുന്നതിലും നിയമങ്ങളും ചട്ടങ്ങളും വ്യഖ്യാനിക്കുന്നതിലും അപാരമായ അവഗാഹവും സർഗ്ഗാത്മക ചിന്തയുമുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബഷീർ വെള്ളിക്കോത്ത് പറഞ്ഞു.

പി.എം മുനീർ ഹാജി, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എം. അബ്ബാസ്, ടി.സി.എ റഹ്‌മാൻ, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ്‌ കുഞ്ഞി, ബദറുദ്ധീൻ കെ.കെ, സത്താർ വടക്കുമ്പാട്, എം.സി ഖമറുദ്ധീൻ, അഡ്വ: എം.ടി.പി കരീം, സി.എച്ച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ഹാജി അബ്ദുള്ള ഹുസൈൻ, ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, കെ. ഷാഫി ഹാജി, എ.സി അത്താഉള്ള മാസ്റ്റർ, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം അബ്ദുൽ റഹ്‌മാൻ, അബ്ദുൽ ജലീൽ ഇ.ഐ, കെ.എം ബഷീർ തൊട്ടാൻ, എ.ബി ബഷീർ പള്ളങ്കോട്, അബ്ദുൽ റസ്സാഖ് തായലക്കണ്ടി, അഷ്‌റഫ്‌ കർള, എം.എസ്.എ സത്താർ ഹാജി, സെഡ്.എ കയ്യാർ, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എ റഹ്‌മാൻ ആരിക്കാടി, സി.എച്ച് ഹുസൈനാർ, സയ്യിദ് മുല്ലക്കോയ തങ്ങൾ, പി.എം ഫാറൂഖ്, അൻവർ ചേരങ്കൈ, എ.സി.എ ലത്തീഫ്, പി.കെ അബ്ദുൽ ലത്തീഫ്, അഷ്‌റഫ്‌ എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് താഹ ചേരൂർ, കെ.പി മുഹമ്മദ് അഷ്റഫ് ,എ. അഹമ്മദ് ഹാജി, പി.പി.നസീമ ടീച്ചർ, മുംതാസ് സമീറ, എ.പി ഉമ്മർ, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, ഷാഹിന സലീം, അഡ്വ: ഫൈസൽ, ഹംസ തൊട്ടി, ആദം കുഞ്ഞി തളങ്കര, ബീഫാത്തിമ ഇബ്രാഹിം, ടി.ഇ അബ്ദുൽ ഖാദർ സംബന്ധിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, First death anniversary of TE Abdulla.

Post a Comment