Join Whatsapp Group. Join now!

Workshop | 'ജലജീവികളുടെ ആരോഗ്യ പരിപാലനം'; ഏകദിന ശില്പശാല സമാപിച്ചു

മീന്‍കൃഷി വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസെടുത്തു Aquatic Health Management, One Day Workshop, Concluded, Kasargod News, Central University, Agriculture,

പെരിയ: (MyKasargodVartha) കേരള കേന്ദ്ര സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗവും ഐ സി എം ആര്‍ സമുദ്ര മീന്‍ ഗവേഷണ സ്ഥാപനവും സംയുക്തമായി പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന 'ജലജീവികളുടെ ആരോഗ്യപരിപാലനം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിനശില്‍പശാല കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ സി ബൈജു ഉദ്ഘാടനം ചെയ്തു. മീന്‍കൃഷി കേരളത്തിന്റെ സാധ്യതകള്‍, മീന്‍കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.


'കല്ലുമ്മക്കായ കൃഷി '- എന്ന വിഷയത്തില്‍ ഡോ. പി കെ അശോകനും, 'കല്ലുമ്മക്കായയുടെ ആരോഗ്യപരിപാലനം '- എന്ന വിഷയത്തില്‍ ഡോ. എന്‍ കെ സനിലും, 'കൂട് കൃഷിയിലെ പാരദങ്ങള്‍ പരിഹാരമാര്‍ഗങ്ങള്‍ '- എന്ന വിഷയത്തില്‍ ഡോ. ബി സന്തോഷ്, 'ആരോഗ്യകരമായ പരിസ്ഥിതിയില്‍ അക്വകള്‍ചറിലെ മികച്ച കൃഷിരീതി'- എന്ന വിഷയത്തില്‍ ഡോ. എ പി ദിനേഷ് ബാബു, 'ചെമ്മീന്‍ ആരോഗ്യ

പരിപാലനം '- എന്ന വിഷയത്തില്‍ പ്രൊഫ. കെ വി രാജേന്ദ്രന്‍, 'കേരളത്തിലെ ജലകൃഷി രംഗത്തെ പ്രശ്‌നങ്ങള്‍ ' - എന്ന വിഷയത്തില്‍ ടി പുരുഷോത്തമന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കര്‍ഷകരുമായി സംവാദവും നടന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Aquatic Health Management, One Day Workshop, Concluded, Kasargod News, Central University, Agriculture, Fish, 'Aquatic Health Management'; One day workshop concluded.

Post a Comment