ഫൈനലിൽ തളങ്കരദേശം ആര്‍മിയെയാണ് യഫാ തായലങ്ങാടി പരാജയപ്പെടുത്തിയത്. ഇരു ടീമുകളുടെയും അതുല്യ പ്രകടനം കാണികൾക്ക് വിരുന്നായി. പുലർച്ചെ മൂന്ന് മണിയിലേറെ നീണ്ടുനിന്ന മത്സരം യൂട്യൂബിൽ അടക്കം നിരവധി പേരാണ് വീക്ഷിച്ചത്. ടീം മീശക്കാരന്‍ മൂന്നാം സ്ഥാനം നേടി. തുടർച്ചായി മൂന്നാം വട്ടവും ഫൈനലിലെത്തിയ യഫയുടെ രണ്ടാം കിരീടമാണിത്. ബദ്‌റുദ്ദീൻ കാപ്റ്റനും ആശിഖ് വൈസ് കാപ്റ്റനുമായുള്ള ടീമാണ് കളത്തിലിറങ്ങിയത്.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി എ ശാഫി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ടൗണ്‍ സി ഐ അജിത് കുമാര്‍, ജില്ലാ പഞ്ചായത് അംഗം പി ബി ശഫീഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് കെ എം ഹനീഫ്, പി സി സി പ്രസിഡണ്ട് ബശീർ കാര്‍വാര്‍, നഗരസഭാ അംഗങ്ങളായ സഹീര്‍ ആസിഫ്, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, വാള്‍ഫ്രെയിം ഗ്രൂപിന്റെ ഉസ്മത്ത്, ഹര്‍ഫാന്‍, ദീനാര്‍ മോണിംഗ് ഫ്രണ്ട്‌സ് പ്രസിഡണ്ട് കെ എസ് അബ്ദുല്ല, പി എ സലാം, സമദ് മൗലവി, സുബൈര്‍ പള്ളിക്കാല്‍, സുനൈസ് അബ്ദുല്ല, ഹസന്‍ പതിക്കുന്നില്‍, ഖമറുദ്ദീന്‍, അബ്ദുല്ല കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ കെ അന്‍വര്‍ മൗലവി നന്ദി പറഞ്ഞു.
Keywords: Cricket, YAFA Thayalangadi, Thalangara, Premier League, Championship, YAFA Thayalangadi wins Thalangara Premier League Cricket Championship.