കാസർകോട്: (MyKasargodVartha) പ്രാദേശിക ചരിത്രങ്ങളും, അനുഭവങ്ങളും പ്രമേയമാക്കി റാഫി പള്ളിപ്പുറം എഴുതി കൈരളി ബുക്ക് പ്രസിദ്ധീകരിച്ച 'കാർവാറിലെ രാക്ഷസ തിരമാല' എന്ന കഥാ സമാഹാരം സിറ്റി ടവർ ഓഡിറ്റോറിയത്തിൽ കാസർകോട് സൗഹൃദ വേദി സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ ഷാർജാ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്‌ത കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പാണ് കാസർകോട് വെച്ച് പ്രകാശനം ചെയ്തത്.
പ്രസിഡന്റ് നിസാർ പെർവാഡ് അധ്യക്ഷതയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ പാർവതി പി ചന്ദ്രൻ, കല്ലട്ര മാഹിൻ ഹാജിക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. തനിമ പ്രസിഡന്റ് അബു ത്വാഈ പുസ്തക പരിചയം നടത്തി.
ഡോ. അബ്ദുൽ സത്താർ, സി എൽ ഹമീദ്, അഷ്‌റഫ് അലി ചേരങ്കൈ, ടി എ ഷാഫി, മുജീബ് അഹമ്മദ്, മുംതാസ് ടീച്ചർ, കെ ബി മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിൻ, സുബൈർ പള്ളിക്കാൽ, എരിയാൽ മുഹമ്മദ് കുഞ്ഞി, ഐഷ റാഫി, കെ പി അബ്ബാസ് കളനാട്, ഗ്രന്ഥകാരൻ റാഫി പള്ളിപ്പുറം തുടങ്ങിയർ സംസാരിച്ചു. ആരിഫ് ഒറവങ്കര പരിപാടി അവതരണം നടത്തി.
Keywords:
News, Kerala, Book Released, Malayalam News, NA Nellikkunn, MLA, Inauguration, Rafi Pallipuram's book released.< !- START disable copy paste -->