Join Whatsapp Group. Join now!

Scheme | 'കരുതലിൻ്റെ കാവൽ', പ്രവാസി ലീഗിന്റെ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

യ തളങ്കര ഉദ്‌ഘാടനം നിർവഹിച്ചു Pravasi League, Expatriate, Scheme, KMCC
കാസർകോട്: (MyKasargodVartha) പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ 'കരുതലിൻ്റെ കാവൽ' പ്രവാസി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രായപരിധി നിശ്ചയിക്കാതെ ആയിരം പേരെയാണ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ അംഗങ്ങളായി ചേർക്കുന്നത്. നാല് വർഷ കാലാവധിയിൽ ഒരു അംഗം ആയിരം രൂപയാണ് അംഗത്വ ഫീസ് നൽകേണ്ടത്.

Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Pravasi League, Expatriate, Scheme, KMCC, Security, Pravasi League's security scheme started.

സുരക്ഷാ സ്കീം അംഗങ്ങൾക്ക് രോഗം കാരണം പ്രയാസം നേരിടുന്ന സാഹചര്യത്തിൽ പരമാവധി ചികിത്സാ സഹായമായി അര ലക്ഷം രൂപയും, മരണാനന്തരം കുടുംബത്തിന് ആശ്വാസ ധനമായി ഒരു ലക്ഷം രൂപയും നൽകുന്ന പ്രവാസി ക്ഷേമ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. കെഎംസിസി മാതൃകയിൽ അംഗങ്ങളിൽ നിന്ന് തന്നെ ഇത്തരം സാഹചര്യത്തിൽ ആവശ്യമായ തുക പിരിച്ചെടുക്കാനുള്ള വ്യവസ്ഥയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
അറുപത് വയസ് കഴിഞ്ഞവർക്ക് സർക്കാരിൻ്റെ പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ജില്ലാ പ്രവാസി ലീഗ് സ്വന്തം നിലയിൽ ഇത്തരം പ്രവാസി സുരക്ഷ സ്കീം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ലോഞ്ചിംഗ് ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ വെച്ച് ദുബൈ കെഎംസിസി ചെയർമാൻ യഹ്‌യ തളങ്കര നിർവഹിച്ചു.

പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സ്കീം കൺവീനർ സെഡ് എ മൊഗ്രാൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന ട്രഷറർ കാപ്പിൽ മുഹമ്മദ്‌ പാഷ, ഖാദർ ഹാജി ചെങ്കള, ബി യു അബ്ദുല്ല, ദാവൂദ് ചെമ്പരിക്ക, സലാം ഹാജി കുന്നിൽ, ടി പി കുഞ്ഞബ്ദുല്ല, അബ്ദുല്ല മാദേരി, യൂസുഫ് ഹാജി പടന്ന, ബഷീർ കല്ലിങ്കാൽ, കെ.കെ ശാഫി ഹാജി, ജാഫർ എരിയാൽ, ഫൈസൽ ചേരക്കാടത്ത്,

അബ്ദു റഹിമാൻ ബന്തിയോട്, മുനീർ പി ചെർക്കളം, അഹമ്മദലി മൂടംബയൽ എന്നിവർ സംബന്ധിച്ചു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Pravasi League, Expatriate, Scheme, KMCC, Security, Pravasi League's security scheme started.
< !- START disable copy paste -->

Post a Comment