Join Whatsapp Group. Join now!

Seminar Conducted | കൃഷിക്കും ഉത്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി കുംബഡാജെ ഗ്രാമപഞ്ചായത് വികസന സെമിനാര്‍ അവതരിപ്പിച്ചു

പ്രസിഡണ്ട് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു Kumbadaje News, Kumbadaje Grama Panchayat, Conducted, Development Seminar, Badiyadka News
ബദിയടുക്ക: (MyKasargodVartha) കര്‍ഷകര്‍ കൂടുതല്‍ താമസിക്കുന്ന കുംബഡാജെ ഗ്രാമപഞ്ചായത്ത് കൃഷിക്കും ഉത്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വികസന സെമിനാര്‍ കുംബഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അദ്ധ്യക്ഷത വഹിച്ചു.


 



വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം.അബ്ദുല്‍ റസാഖ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖദീജ, ജില്ലാ പഞ്ചായത്തംഗം ശൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.യശോദ, പഞ്ചായത്ത് മെമ്പര്‍മാരായ മുംതാസ്, ജി.കൃഷ്ണ ശര്‍മ്മ, സുഹറ, സുന്ദര മവ്വാര്‍, മീനാക്ഷി, പി.ആയിശത്ത് മാഷിദ, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ എസ്.മുഹമ്മദ് കുഞ്ഞി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി കെ.ഹരീഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബിജു നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod-News, Malayalam-News, Kumbadaje News, Kumbadaje Grama Panchayat, Conducted, Development Seminar, Badiyadka News, Kumbadaje Grama Panchayat Conducted Development Seminar.

Post a Comment