കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസഫ് സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും, സംഘാടക സമിതി കൺവീനർ കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ടവർക്ക് അറുപത് വീട്, പാലിയേറ്റീവ് പ്രവർത്തനത്തിന് പതിനഞ്ച് ആംബുലൻസ് എന്നിവയാണ് നൽകുന്നത്. ജില്ലയിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് തിങ്കളാഴ്ച നടന്നത്.
Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kerala NGO Union built house for poor family.