കാഞ്ഞങ്ങാട്: (MyKasargodVartha) ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ജില്ലാ കമ്മിറ്റി യോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും മാവുങ്കാലിലുള്ള കാഞ്ഞങ്ങാട് ഐഎംഎ ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേർസൺ ഡോ. ദീപിക കിഷോർ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ, ഡോ.സജീവ് കുമാർ, കാസർകോട് ജില്ലാ മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ബാബു, കൺവീനർ ഡോ. ഖാസിം, കാസർകോട് ഐഎംഎ പ്രസിഡന്റ് ഡോ. ജിതേന്ദ്ര റായ്, ഉപ്പള ഐഎംഎ പ്രസിഡന്റ് ഡോ. കുഞ്ഞിരാമൻ എം, ഡോ. കിഷോർ കുമാർ, ഡോ. ജോൺ ജോൺ, ഡോ. പ്രജ്യോദ് ഷെട്ടി കെ, ഡോ. രേഖ റായ്, ഡോ. കെ ജനാർദ്ദന നായ്ക് എന്നിവർ സംസാരിച്ചു.
ആരോഗ്യ മേഖലയിലെ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്നതിനും ജില്ലയിലെ തെരഞ്ഞെടുത്ത ട്രൈബൽ കോളനികളിലെ ആരോഗ്യ സുരക്ഷാ പദ്ധതികൾ, ആരോഗ്യ പ്രവർത്തകർ നേരിടുന്ന വിവിധ വെല്ലുവിളികളെ പരിഹരിക്കാനാവശ്യമായ പ്രയത്നങ്ങളും ഉൾപ്പെടെയുള്ള സംഘടനയുടെ കർമ്മ പരിപാടികളും വിശദമായി യോഗം ചർച്ച ചെയ്തു. ഐഎംഎ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. വി സുരേശൻ സ്വാഗതവും ജില്ലാ കമ്മിറ്റി കൺവീനർ ഡോ. നാരായണ നായ്ക് നന്ദിയും പറഞ്ഞു.
IMA | ഐഎംഎ ജില്ലാ കമിറ്റി യോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു
ഡോ. ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു, IMA, Malayalam News, കാസറഗോഡ് വാർത്തകൾ