Join Whatsapp Group. Join now!

Bulb Manufacturing Unit | തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളജില്‍ ആരംഭിച്ച ബള്‍ബ് നിര്‍മാണ യൂണിറ്റ് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി E K Nayanar Memorial Govt Polytechnic College Trikaripur, Trikaripur News, Kasargodnews, Dis
കാസര്‍കോട്: (MyKasargodVartha) സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളില്‍ വ്യവസായ ആഭിമുഖ്യവും തൊഴില്‍ സംസ്‌ക്കാരവും വളര്‍ത്തുന്നതിന് ആവിഷ്‌കരിച്ച ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതി പ്രകാരം തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിച്ച എല്‍.ഇ.ഡി.ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് വഴി നിര്‍മ്മിച്ച ഉത്പന്ന വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു.





പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഭാഗ്യശ്രീ ദേവി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി യു.രാജേഷ്, ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് കോര്‍ഡിനേറ്റര്‍ കെ.വിനോദ്, സീനിയര്‍ സൂപ്രണ്ട് എന്‍.പി.സൈനുദ്ദീന്‍, എ.രാജേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, E K Nayanar Memorial Govt Polytechnic College Trikaripur, Trikaripur News, Kasargodnews, District Collector, K Imbashekar, Inauguration, District collector inaugurated bulb manufacturing unit at Thrikaripur Govt. Polytechnic College.

Post a Comment