Join Whatsapp Group. Join now!

Fisheries Department | മത്സ്യബന്ധന മേഖലയില്‍ സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡിനായി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു

കടല്‍ സമ്പത്തിന്റെ സംരക്ഷണത്തിനുള്ള പ്രതിവിധി Fisheries Department, Invited, Applications, Fishermen, Square Mesh Cod End, Fisheries Sector
കാസര്‍കോട്: (MyKasargodVartha) ജില്ലയിലെ ട്രോളിങ് ബോട്ടുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡിനായുള്ള അപേക്ഷ ക്ഷണിച്ചു. ആധുനിക ശാസ്ത്രീയ വഴികളിലൂടെ മീന്‍പിടിത്തം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ചെറു മത്സ്യബന്ധനം തടയുന്നതിലേക്കും ഫലപ്രദമായ പ്രതിവിധിയാണ് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ്. കൃത്രിമ നാരുകള്‍ വഴി മത്സ്യബന്ധന വലകള്‍ നിര്‍മിച്ച കാലം മുതല്‍ ഡയമണ്ട് ആകൃതിയില്‍ ഉള്ള വലകണ്ണികളാണ് മത്സ്യബന്ധന മേഖലയില്‍ ഉപയോഗിച്ചുവരുന്നത്. ഇതുമൂലം അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിക്കല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ സമചതുരക്കണിയുള്ള കോഡ് എന്‍ഡുകള്‍ ട്രോള്‍ വലകളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്.

കോഡ് എന്‍ഡുകളുടെ ഉപയോഗം മൂലം മണിക്കൂറില്‍ 2 ലിറ്റര്‍ ഡീസല്‍ ലാഭിക്കുവാന്‍ സാധിക്കും. വല വലിക്കുമ്പോള്‍ ചുരുങ്ങി പോകാത്തതിനാല്‍ കുഞ്ഞു മത്സ്യങ്ങള്‍ക്ക് വല കണ്ണികളിലൂടെ രക്ഷപ്പെടാന്‍ സാധിക്കുന്നു. മത്സ്യകുഞ്ഞുങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും സമചതുരകണ്ണികള്‍ വഴി രക്ഷപ്പെടുവാന്‍ സാധിക്കുന്നതിനാല്‍ ബൈക്യാച്ചിന്റെ അളവ് കുറഞ്ഞു വരുന്നു. വല വലിക്കുവാന്‍ ഡീസല്‍ ചിലവ് കുറഞ്ഞതിനാല്‍ ഒരു ദിവസം ശരാശരി 1800 രൂപ വരെ ലഭിക്കാന്‍ ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കും.



 

പദ്ധതിയുടെ യൂണിറ്റ് വിലയുടെ 50 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ആയി ഗുണഭോക്താവിന് നല്‍കുന്നു. ചെമ്മീന്‍ കോഡ് എന്‍ഡ് സബ്‌സിഡി നിരക്ക് 3750 രൂപയും മീന്‍ കോഡ് എന്‍ഡ് 4250 രൂപയ്ക്കുമാണ് നല്‍കുന്നത്. പദ്ധതിയുടെ അപേക്ഷകള്‍ ലഭിക്കാന്‍ തൊട്ടടുത്തുള്ള മത്സ്യഭവനുമായി ബന്ധപ്പെടണം.

Keywords: News, Kerala, Kerala-News, Kasaragod-News, Fisheries Department, Invited, Applications, Fishermen, Square Mesh Cod End, Fisheries Sector, Department of Fisheries invited applications for square mesh cod end in fisheries sector.

Post a Comment