കേരളഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ.എ.പി.ഉഷ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് മഹാത്മാ എന്‍.ആര്‍.ഇ.ജി.എസ് പ്രൊജക്ട് ഡയറക്ടര്‍ ടി.വി.സുഭാഷ്, കയര്‍ ഫെഡ് ഡയറക്ടര്‍ കെ.കെ.ഭാര്‍ഗ്ഗവന്‍ എന്നിവര്‍ സംസാരിച്ചു.
'കയര്‍ ഭൂവസ്ത്രവിതാനവും സാങ്കേതികവശങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ കയര്‍ ഫെഡ് സെയില്‍സ് പ്രൊമോഷന്‍ കോര്‍ഡിനേറ്റര്‍ എന്‍.ആര്‍.അനില്‍കുമാര്‍, 'തൊഴിലുറപ്പ് കയര്‍ ഭൂവസ്ത്രസംയോജിത പദ്ധതിയിലൂടെ എങ്ങനെ നടപ്പിലാക്കാം' എന്ന വിഷയത്തില്‍ കാസര്‍കോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ വി.എ.നസീര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ.രാധാകൃഷ്ണന്‍ സ്വാഗതവും കയര്‍ പ്രൊജക്ട് ഓഫീസ് അസി.രജിസ്ട്രാര്‍ കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Coir Bhoovasthra Vithanam, Kasragod News, District Level, Workshop, Inauguration, Coir Bhuvastra Vithanam - Kasragod district level workshop held.