അബൂബക്കർ മൗലവി വിളയിൽ, ടിവി മുഹമ്മദ് കുഞ്ഞി ഹാജി, തോട്ടപ്പാടി മുഹമ്മദ് കുഞ്ഞി, സഫിയ സമീർ, നസീർ കോട്ടക്കുന്ന് പ്രസംഗിച്ചു. സാംസ്കാരിക സായാഹ്നവും അവാർഡ് ദാനവും സ്വർണ മെഡൽ വിതരണവും ഉദുമ പടിഞ്ഞാർ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎം മുഹമ്മദ് സാഹിദ് അധ്യക്ഷത വഹിച്ചു. എസ് വി അബ്ബാസ് സ്വാഗതം പറഞ്ഞു. ഡോ. ബാസിം ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.
കേരള ഫോക്ക് ലോര്‍ അക്കാദമി നിർവാഹക സമിതി അംഗം കെവി കുഞ്ഞിരാമൻ, സ്പീഡ് ഗ്രൂപ്പ് ഇന്റർനാഷണൽ എംഡി അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ, അബ്ദുൽ റഹ് മാൻ സഫർ, കെഎ മുഹമ്മദ് ഷാഫി ഹാജി, പികെ അഷ്റഫ്, സിഎ ഹാഷിം, ചന്ദ്രൻ നാലാം വാതുക്കൽ, ഷാഫി കുദ് റോളി,കെ എം അഷ്റഫ്, കെവി അഷ്റഫ്, സിഎം ഹരിദാസ്, കെ വിജയൻ , അഹമ്മദ് ഷെറീൻ, പിഎം ഷബീർ, കെകെ ഷാഫി ഹാജി, യൂസഫ് കണ്ണംകുളം, പിഎം നൗഷാദ് പ്രസംഗിച്ചു.
26 വർഷക്കാലം അൽ മദ്രസത്തുൽ ഇസ്ലാമിയയി ൽ സേവനമനുഷ്ഠിച്ച അബൂബക്കർ മൗലവി വിളയിലിനെയും 20 വർഷക്കാലം ജെംസ് സ്കൂളിൽ സേവനമനുഷ്ഠിച്ച വൈസ് പ്രിൻസിപൽ അംബുജാക്ഷി അരവിന്ദനെയും ആദരിച്ചു. രചന അബ്ബാസ് പരിചയപ്പെടുത്തി. ഇമാം ബുസൂരി ഫൗണ്ടേഷൻ കണ്ണൂർ ഇശൽ നിലാവ് മാപ്പിളപ്പാട്ട് അവതരി പ്പിച്ചു. ദഫ് മുട്ട്, കോൽക്കളി, അറബനമുട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.