Join Whatsapp Group. Join now!

Olavara | യു എ ഇ ഒളവറ സംഗമം സീസൺ 6: ദുബൈ ബസെറ ദി ഫാമിൽ നടന്ന ഒത്തുകൂടൽ ശ്രദ്ധേയമായി

ഖാസിം ഉടുമ്പുന്തല ഉദ്ഘാടനം നിർവഹിച്ചു Olavara, ഗൾഫ് വാർത്തകൾ, UAE News
ദുബൈ: (MyKasargodVartha) കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ പ്രദേശത്തുള്ളവർ ദുബൈ ബസെറ ദി ഫാമിൽ ഒത്തുകൂടി. യു എ ഇ ഒളവറ പ്രവാസി കൂട്ടായ്മയുടെ കീഴിൽ ഒരുമയോടെ ഒളവറ എന്ന പേരിൽ നടന്ന പരിപാടിയിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയ ഒളവറക്കാർ സംഗമിച്ചു. സ്നേഹവും സൗഹൃദവും പങ്കു വെച്ചു വനിതകളടങ്ങിയ ആ ബാലവൃദ്ധം ജനങ്ങൾ ബസെറ ഫാമിൽ എത്തിചേരുകയും വിവിധ പരിപാടികളിൽ പങ്കെടുത്തു.


കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും വേണ്ടി പഴയ കാല ഓർമ്മകൾ പുതുക്കും വിധം ഒട്ടനവധി കലാ കായിക മത്സരങ്ങൾ നടത്തി. ഫോട്ടോഗ്രാഫി രംഗത്ത് കഴിവു തെളിയിച്ചു വിവിധ മേഖലകളിൽ നിന്നും അവാർഡ് നേടിയ ഫോട്ടോഗ്രാഫർ അമീർ അലി ഒളവറക്കും, വർഷങ്ങളായി ഒരുമയോടെ ഒളവറ പ്രോഗ്രാമിന്റെ അവതാരകൻ അശ്റഫ്‌ കോളേയത്തിനും കുവൈത്തിൽ നിന്നും പ്രോഗ്രാമിന് വേണ്ടി വന്ന റഫീഖ് ഒളവറക്കും സ്വാഗത സംഘം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഹംസ എ ജി യുടെയും അനീസ് മെട്ടമ്മലിന്റെയും നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് സംഗമത്തിന് മാറ്റ് കൂട്ടി. കവിയും എഴുത്തുകാരനുമായ ഖാസിം ഉടുമ്പുന്തല സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദു ഷുക്കൂർ എം അധ്യക്ഷത വഹിച്ചു. റംശാദ് എം വി നന്ദി പറഞ്ഞു.

അശ്റഫ് അഞ്ചങ്ങാടി, അസൈനാർ മൂസ, നൂറുദ്ദീൻ പി എം, എൻ സി ശാഹുൽ ഹമീദ്, മുസ്തഫ കെ പി, റശീദ് വി, ഹംസ എ ജി, ഫഹദ് ഇ എം പി, ശരീഫ് എ പി, റാഫി എം, അസ്ഹറുദ്ധീൻ.പി പി, ഉബൈദ് പി എച്ച്, മാഹിർ എം, സാജിദ് എം, അശ്റഫ്‌ മണിയനോടി, റിയാസ് എം വി, സഫ്‌വാൻ വി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Keywords: News, World, Gulf, Olavara, Childrens, Women, Medical Checkup, Season 6 of UAE Olavara Sangam organized in Dubai.
< !- START disable copy paste -->

Post a Comment