തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള സര്‍വീസ് റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം ഗതാഗത സ്തംഭനത്തിന് വഴിവെക്കുന്നു. ഇടുങ്ങിയ, വീതി കുറഞ്ഞ സര്‍വീസ് റോഡുകളാണ് എല്ലായിടത്തും നിര്‍മിച്ചിട്ടുള്ളത്.
സര്‍വീസ് റോഡിലെ അശാസ്ത്രിയ നിര്‍മാണത്തിനെതിരെ വ്യാപക പരാതിയുമുണ്ട്. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. ഇതിനകം സര്‍വീസ് റോഡില്‍ മാത്രം മൂന്നോളം പേര്‍ വാഹന അപകടത്തില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്നുപേരും ഇരുചക്രവാഹന യാത്രക്കാരായിരുന്നു.
സര്‍വീസ് റോഡില്‍ മുമ്പിലുള്ള വാഹനത്തിനെ മറികടന്ന് പോകാനുള്ള രീതിയിലാണ് കാള്‍വര്‍ടിന്റെ മുകളില്‍ സ്ലാബ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെയാണ് കാറും, ഇരുചക്രവാഹനങ്ങളും പലപ്പോഴും നിര്‍ത്തിയിടുന്നത്. ഇത് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് വഴിമുടക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതുമൂലം അടിയന്തിര ചികിത്സയ്ക്ക് ആശുപത്രികളിലെത്തേണ്ട രോഗികളും ഗര്‍ഭിണികളും ഗതാഗതകുരുക്കില്‍പെടുന്നത് ഏറെ ദുരിതമാവുന്നുണ്ട്.
സര്‍വീസ് റോഡിന്റെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തൂണുകള്‍ക്കും ഉരസിയാണ് വാഹനങ്ങള്‍ മറികടന്ന് പോകുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്. വിദ്യാര്‍ഥികള്‍ക്കും വയോധികര്‍ക്കും സര്‍വീസ് റോഡിന് സമീപത്ത് കൂടി നടന്നുപോകാന്‍ സ്ഥലമില്ലാത്തതും ഏറെ ദുരിതമാവുന്നുണ്ട്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാണ് ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വലിയ കണ്ടെയ്‌നര്‍ ലോറികള്‍ക്ക് സമയം ക്രമീകരിച്ച് നല്‍കാത്തതും വലിയ ഗതാഗത തടസനത്തിന് കാരണമാവുന്നുണ്ട്. സര്‍വീസ് റോഡില്‍ വച്ച് വാഹനങ്ങളുടെ എന്‍ജിന്‍ തകരാറിലായാല്‍ മണിക്കൂറുകളോളമാണ് വാഹനഗതാഗതം തടസ്സപ്പെടുന്നത്. നിലവില്‍ ദേശീയപാത അതോറിറ്റി വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുടെ വീതി കൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: News, Kerala, Kerala-News, Mogral News, Thalappady, Top-Headlines, Kasaragod-News, Parking, Vehicles, Service Roads, Slabs, Culverts, Nuisance, Road, Traffic, Pedestrians, Parking of vehicles on service roads and on slabs of culverts is nuisance to vehicle traffic and pedestrians.