Join Whatsapp Group. Join now!

Anniversary | 25-ാം വാര്‍ഷിക നിറവില്‍ സിറ്റി ഗോള്‍ഡ്; ആഘോഷങ്ങള്‍ക്ക് തുടക്കമായി; ലഹരിക്കെതിരെ നടത്തിയ പദയാത്ര ശ്രദ്ധേയമായി

ഡി വൈ എസ് പി എംഎ മാത്യു ബോധവത്കരണ ക്ലാസെടുത്തു City Gold, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (MyKasargodVartha) പ്രമുഖ ജ്വലറി ബ്രാന്‍ഡായ സിറ്റി ഗോള്‍ഡ് 25-ാം വാര്‍ഷിക നിറവില്‍. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടത്തിയ പദയാത്ര ശ്രദ്ധേയമായി. 'ലഹരി വിമുക്ത കാസര്‍കോട്, ലഹരി വിമുക്ത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് സിറ്റി ഗോള്‍ഡ് ജന്‍ക്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വഴി പുലിക്കുന്ന് വരെ നടത്തിയ പദയാത്രയില്‍ സിറ്റി ഗോള്‍ഡ് മാനജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും സംബന്ധിച്ചു.
                
City Gold

തുടര്‍ന്ന് പുലിക്കുന്നില്‍ നടന്ന ചടങ്ങില്‍ നാര്‍കോടിക് ഡി വൈ എസ് പി എംഎ മാത്യു ബോധവത്കരണ ക്ലാസെടുത്തു. സിറ്റി ഗോള്‍ഡ് ഗ്രൂപ് സമൂഹത്തില്‍ നടത്തുന്ന ഇത്തരം നല്ല കാര്യങ്ങള്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതും അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. ഇത്തരം സാമൂഹിക മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും ഇതൊരു തുടക്കമാണെന്നും ഇനിയും ഇത്തരം കാര്യങ്ങളില്‍ സജീവമായി ഇടപെടുമെന്നും സമൂഹത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
            
City Gold

മാനജിങ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ശാദ്, ഡയറക്ടര്‍മാരായ നൗശാദ് ചൂരി, മുഹമ്മദ് ദില്‍ശാദ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് മാനജര്‍ കെ എ അബ്ദുല്‍ തംജീദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിറ്റി ഗോള്‍ഡ് ഗ്രൂപ് എജിഎം അജ്മല്‍ നന്ദി പറഞ്ഞു. പദയാത്രയ്ക്ക് അന്‍വര്‍ സാദത്, മുഹമ്മദ് അജ്മല്‍, ശിബില്‍ അബ്ദു നിസാഫ്, സഅദാഫ്, അബൂബകര്‍ സിദ്ദീഖ്, കരീം തല്‍പനാജെ, സുബ്രമണ്യന്‍, ദിനേശ്, സീന, തംശീറ, മുഹമ്മദ് അലി, അശ്‌റഫ്, അബ്ദുല്‍ മജീദ്, ശാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 
            
City Gold

Keywords: City Gold, Malayalam News, Kerala News, Kasaragod News, City Gold 25th anniversary celebration begins.
< !- START disable copy paste -->

Post a Comment