Join Whatsapp Group. Join now!

Alumni Meet | കാസർകോട് ഗവ. കോളേജിലെ പൂർവ വിദ്യാർഥികൾ ഒരിക്കൽ കൂടി ഒത്തുചേർന്നു; ഹൃദ്യയമായി ഒരുവട്ടം കൂടി സംഗമം

വിവിധ പരിപാടികൾ സംഘടിപ്പിച്ചു Alumni Meet, കാസറഗോഡ് വാർത്തകൾ, Malayalam News, Kasaragod Govt College
കാസർകോട്: (MyKasargodVartha) രൂപവത്ക്കരിച്ച് 10 വർഷം പൂർത്തിയാകുന്ന കാസർകോട് ഗവ. കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ഒരുവട്ടം കൂടിയുടെ നാലാം ഒത്തുകൂടൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഉച്ചയ്ക്കാരംഭിച്ച വിവിധ പരിപാടികൾ വൈകിട്ട് ആറ് മണി വരെ തുടർന്നു. സഹപാഠികളായിരുന്ന അൻവർ ഹുസൈൻ, മാധവൻ പാടി, എൻ എ സുലൈമാൻ, യൂസഫ് എം, എം വി ശാഫി, ആരിഫ് പി കോൺ, വൽഷരാജ്, മുനീർ, സി.എ.മൊയ്തീൻ കുഞ്ഞി തുടങ്ങിയവരുടെ മരണത്തിൽ അനുശോചിച്ചു.


കവി ദിവാകരൻ വിഷ്ണുമംഗലത്തിനെയും ബി.എസ്. എൻ. എൽ ജീവനക്കാരിയും മാരത്തോൺ ട്രാക്കുകളിൽ അത്‌ഭുതങ്ങൾ തീർക്കുകയും ചെയ്യുന്ന കെ ശ്യാമളയേയും ഉദുമ എം.എൽഎയും വട്ടം കൂടികളിലൊരാളുമായ അഡ്വ. സി എച് കുഞ്ഞമ്പു , കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി ഡോ. ഖാദർ മാങ്ങാട്, പ്രൊഫസർ പി. ഗോപിനാഥ് എന്നിവർ ചേർന്ന് ആദരിച്ചു.  

Alumni meet, Govt College

ലോകകപ്പ് ക്രിക്കറ്റ് മത്സര പ്രവചനത്തിൽ വിജയികളായവർക്ക് ടി.വി. അബ്ദുല്ല സ്പോൺസർ ചെയ്ത സമ്മാനങ്ങൾ, ടി.വി.അബ്ദുല്ലയും സി.എൽ..മുനീറും കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. ഇരുനൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ കെ.എം. ഹനീഫ് അധ്യക്ഷനായി. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതവും ദിനേശൻ കെ. നന്ദിയും പറഞ്ഞു. സ്കാനിയ ബെദിര, മൊയ്തു പെർള തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

തുടർന്നു നടന്ന കലാ സാഹിത്യ പരിപാടികളിൽ ശ്രീലത എം, സുരേഷ് ബാബു, പ്രൊഫ. അനന്തപദ്മനാഭൻ, കെ. വിശ്വനാഥൻ, സി നാരായണൻ, സ്കാനിയ ബെദിര, ഗിരിധർ രാഘവൻ, ലുത്ഫ് അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. 1975 തൊട്ട് 1985 വരേയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥി കൂട്ടായ്മയാണ് ഒരു വട്ടം കൂടി .

Keywords: News, Kerala, Kasaragod, Alumni Meet, Malayalam News, Kasaragod Govt College, Students, Poet Divakaran Vishnu Mangalam, Alumni of Kasaragod Govt College reunited once again.
 < !- START disable copy paste -->

Post a Comment