എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നാലോളം വെൻ്റിലേറ്ററുകൾ പൊടി പിടിച്ചു വെൻ്റിലേറ്ററിൽ കിടക്കുമ്പോഴും രോഗികൾ ഈ ആവശ്യത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഉടനടി ആവശ്യമായ നടപടികൾ സ്വീകരിച്ച് ഈ വിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കണമെന്നും എയിംസ് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. അനുകൂലമായ തീരുമാനങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് കൂട്ടായ്മ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Keywords: News, Malayalam News, Kasaragod, General Hospital, Oxyegen Plant, Ventilator, MLA Fund, Hospital Patient, Demand to solve problem of oxygen plant and ventilator in general hospital.