Join Whatsapp Group. Join now!

Premier League | യുഎഇ അമാസ്ക് ഫെസ്റ്റ്: ക്രികറ്റ്‌, ഫുട്ബാൾ പ്രീമിയർ ലീഗിൽ യൂത് ഗയ്സ് സന്തോഷ്‌ നഗർ ചാംപ്യന്മാർ

വിവിധ തരം മത്സരങ്ങളും സംഘടിപ്പിച്ചു UAE, Premier League, Malayalam News, ഗൾഫ് വാർത്തകൾ
ദുബൈ: (MyKasargodVartha) ഖിസൈസിലെ വുഡ്‌ലം പാർക് സ്കൂൾ മൈതാനത്ത് യുഎഇ അമാസ്ക് സംഘടിപ്പിച്ച അമാസ്ക് ഫെസ്റ്റ്- 23 ഫുട്ബാൾ, ക്രികറ്റ്‌ പ്രീമിയർ ലീഗിൽ യൂത് ഗയ്സ് സന്തോഷ്‌ നഗർ ചാംപ്യന്മാരായി. ക്രികറ്റിൽ ഡോൺ ബോസ്‌കോയും ഫുട്ബോളിൽ വാസ്കോ ഗോവയും ററണേഴ്‌സ് അപായി.
 




ക്ലബ്‌ അംഗങ്ങളെ ഉൾപെടുത്തി ക്രികറ്റ്‌, ഫുട്ബാൾ പ്രീമിയർ ലീഗും കുടുംബ സംഗമത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ തരം മത്സരങ്ങളും സംഘടിപ്പിച്ചു. ബെസ്റ്റ് ഗോൾഡ് മാനജിങ് ഡയറക്ടർ സമീർ ചെങ്കള ഉദ്‌ഘാടനം ചെയ്തു. തൈമൂർ - ശ്രീജ, എ കെ ഗ്രൂപ് ചെയർമാന്മാരായ സഫ്‌വാൻ, മർവാൻ എന്നിവർ അതിഥികളായിരുന്നു.

യുഎഇ അമാസ്ക് കൺവീനർ ശാഫി അബ്ദുല്ലാഹ് സ്വാഗതം പറഞ്ഞു. ക്ലബ്‌ ചെയർമാൻ മൊയ്‌ദു ബോംബെ അധ്യക്ഷത വഹിച്ചു. അനസ് സഈദ് നന്ദി പറഞ്ഞു. വർകിംഗ്‌ കമിറ്റി അംഗങ്ങളായ ഇർഫാൽ പി എ, സഫ്‌വാൻ അണങ്കൂർ, ജലീൽ ഗോവ, ബി എ ഹാരിസ്, സുഹൈൽ കോപ്പ, ഉനൈസ് ചൂരി, അബൂത്വാഹിർ, നിയാസ് സി കെ, മുഹാജിർ, അശ്മൽ, സുമൈസ് ബദ്രിയ, അഫീസ് കല്ലട്ര, കബീർ സുള്ള്യ, സാബിത് എന്നിവർ സമ്മാനദാന ചടങ്ങിന് നേതൃത്വം നൽകി.

Keywords: News, kasaragod,Malayalam-News, Kasaragod-News, Gulf, UAE, Premier League, Malayalam News, UAE Amasc Fest: Youth Guys Santosh Nagar Champions in Cricket, Football Premier League

Post a Comment