Join Whatsapp Group. Join now!

Thanima | വായനയും സർഗ പ്രവർത്തനമാണെന്ന് ടി പി മുഹമ്മദ് ശമീം; തനിമ കലാസാഹിത്യ വേദിയുടെ 'വാക്കുകൾ പൂക്കുന്ന കാലം' ശ്രദ്ധേയമായി

'എന്ത് വായിക്കണമെന്നത് പോലെ എങ്ങിനെ വായിക്കണമെന്നതും പ്രധാന വെല്ലുവിളി' Thanima, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) വായനയും ഒരു സർഗ പ്രവർത്തനമാണെന്നും എന്ത് വായിക്കണമെന്നത് പോലെ എങ്ങിനെ വായിക്കണമെന്നതും പ്രധാന വെല്ലുവിളിയാണെന്നുo ഗ്രന്ഥകാരനും പ്രമുഖ വാഗ്മിയുമായ ടി പി മുഹമ്മദ് ശമീം പറഞ്ഞു. പഴയ കാല പുസ്തക വായനയായാലും പുതിയ കാല ഇലക്ട്രോണിക് വായനയായാലും വായനയുടെ രീതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
 
News, Kasaragod, Kerala, Thanima, Jilla, Committee, Dialogue, Cherangai, Cherkala, Thanima Kala Sahitya Vedi held literary discussion.

തനിമ കലാസാഹിത്യ വേദി കാസർകോട് ജില്ല കമിറ്റിയുടെ 'വാക്കുകൾ പൂക്കുന്ന കാലം' എന്ന പരമ്പരയിലെ ഏഴാമത്തെ പരിപാടിയിൽ 'വായനയുടെ രസതന്ത്രം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ടി പി മുഹമ്മദ് ശമീം.

News, Kasaragod, Kerala, Thanima, Jilla, Committee, Dialogue, Cherangai, Cherkala, Thanima Kala Sahitya Vedi held literary discussion.

കാസർകോട് ഡയലോഗ് സെന്ററിൽ നടന്ന ചടങ്ങിൽ തനിമ സംസ്ഥാന സമിതി അംഗം അശ്റഫ് അലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ മോഡറേറ്ററായിരുന്നു. രവീന്ദ്രൻ പാടി, നിസാർ പെർവാഡ്, ബാലകൃഷ്ണൻ ചെർക്കള, ഡോ. വിനോദ് കുമാർ പെരുമ്പള, എം വി സന്തോഷ് കുമാർ, ഡോ. എ എ അബ്‌ദുൽ സത്താർ, എ എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. തനിമ കലാസാഹിത്യ വേദി പ്രസിഡണ്ട് അബൂ ത്വാഇ സ്വാഗതവും സെക്രടറി അബൂബകർ ഗിരി നന്ദിയും പറഞ്ഞു.

News, Kasaragod, Kerala, Thanima, Jilla, Committee, Dialogue, Cherangai, Cherkala, Thanima Kala Sahitya Vedi held literary discussion.

Keywords: News, Kasaragod, Kerala, Thanima, Jilla, Committee, Dialogue, Cherangai, Cherkala, Thanima Kala Sahitya Vedi held literary discussion.
< !- START disable copy paste -->

Post a Comment