രാവിലെ മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ഥനയോടെയാണ് സദസിന് തുടക്കം കുറിച്ചത്. ഫലസ്തീന്റെ ഇതുവരെയുള്ള ചരിത്രങ്ങളുടെ ലഘുലേഖ അബ്ദുൽ മജീദ് ബാഖവി അബ്ദുല്ല മീത്തലിന് നൽകി പ്രകാശനം ചെയ്തു. ഇസ്രാഈലിന്റെ ഭീകരതയും പലസ്തീനിലെ പിഞ്ചുകുട്ടികളുടെ നൊമ്പരവും തുറന്നുകാട്ടുന്ന നിരവധി കൊളാഷും ദൃശ്യങ്ങളും നിശ്ചല ദൃശ്യങ്ങളും ഹൃദയങ്ങളെ നുറുക്കുന്നതായി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥി സംഘടനകളും ഇതിന് നേതൃത്വം
മുദ്രാവാക്യം മുഴക്കിയും കവിതകളും ഗാനങ്ങളും പാടിയും പറഞ്ഞും കഥാപ്രസഗം നടത്തിയും പ്രതിഷേധങ്ങൾ നടത്തിയും ഐക്യദാർഢ്യ സദസ് ശ്രദ്ധേയമായി. ഉച്ചക്ക് ശേഷം അനവധി വിദ്യാർഥികൾ അണിനിരന്ന് ചിത്രം വരച്ച് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചു. സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖര്‍ സംസാരിച്ചു. ഫലസ്തീൻ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ അത്വീഖ് റഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു.
സയണിസ്റ്റ് പ്രത്യയ ശാസ്ത്രവും സംഘ്പരിവാര്‍ പ്രത്യയ ശാസ്ത്രവും ഒന്നാണെന്നും ഹമാസ് ഭീകരവാദികളാണെങ്കില്‍ സുഭാഷ്ചന്ദ്ര ബോസിനെയും ഭഗത്‌സിംഗിനെയും അങ്ങനെ വിളിക്കുമല്ലോയെന്നും ചടങ്ങിൽ സംസാരിച്ച എഴുത്തുകാരൻ പി സുരേന്ദ്രന്‍ പറഞ്ഞു. അറബ് രാഷ്ട്രങ്ങളെ മുഴുവനുമായി ഇസ്രാഈലിന്റെ കീഴിലാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. അത്തരം പ്രവർത്തനങ്ങൾക്കാണ് സാമ്രാജ്യത്വശക്തികളും സംഘ്പരിവാര്‍ ശക്തികളും പിന്തുണ നൽകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എംഎൽഎമാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, ബദ്റുൽ മുനീർ, മജീദ് കൊല്ലംപാടി, റിജില്‍ മാക്കുറ്റി, അഡ്വ. ഷിബു മീരാന്‍, അഡ്വ. സുരേഷ് ബാബു, ശിഹാബ് പൂക്കാട്ടൂർ, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, ശംസുദ്ദീന്‍ പാലക്കോട്, അഫ്‌സല്‍ ഖാസിമി, എസ്എം ബശീര്‍ റിസ്‌വി, അബ്ദുർ റസാഖ് അബ്രാരി, അബ്ദുല്‍ ഹകീം അസ്ഹരി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഖലീല്‍ റഹ്‌മാന്‍ നദ്‌വി, ഹകീം കുന്നില്‍, അസീസ് കടപ്പുറം, മുഹമ്മദ് വടക്കേക്കര, മുഹമ്മദ് പാക്യാര, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, തൗഫീഖ് മമ്പാട്, സി എല്‍ ഹമീദ്, ശാഫി സുഹ്‌രി, ശാഫി കല്ലുവളപ്പില്‍, അബ്ദുർ റഹ്‌മാന്‍ ബന്തിയോട്, അന്‍വര്‍ മാസ്റ്റര്‍, ശറഫുദ്ദീന്‍ മൗലവി, അബ്ദുർ റഹ്‌മാന്‍ മൗലവി, ഹമീദ് ചേരങ്കൈ, കെ ടി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Palestine, Israel, Malayalam, News, Solidarity, Anangoor, MLA, Politician, Social Worker, Palestine solidarity programme held.