പെര്‍ള മറാഠി ബോര്‍ഡിംഗ് ഹോളില്‍ നടന്ന കാംപ് എന്‍മകജെ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെ എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. യെനപോയ ഡീംഡ് സര്‍വകലാശാലയിലെ പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ രാജേഷ് കൃഷ്ണ ക്ലാസെടുത്തു. റോടറി ക്ലബ് കാസര്‍കോട് പ്രസിഡന്റ് ഗൗതം ഭക്ത അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ സി എ വിശാല്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. നിയുക്ത റോടറി ക്ലബ് കാസര്‍കോട് പ്രസിഡന്റ് ഡോ. ബി നാരായണ നായിക് സ്വാഗതം പറഞ്ഞു.
ജയശ്രീ കുലാല്‍, ഉഷ, ഐഎംഎ കാസര്‍കോട് ട്രഷറര്‍ ഡോ. ഖാസിം, വൈസ് പ്രസിഡന്റ് ഡോ. ജ്യോതി എസ്, ശാരദ മറാഠി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി ജി നായിക്, ശാരദ മറാഠി സമാജ് സേവാ സംഘം പ്രസിഡന്റ്
ബാലകൃഷ്ണ നായിക് ഭരിക്കാട്, ഓര്‍ഗനൈസിംഗ് സെക്രടറി ഡോ. ശിവ് നായിക്, അഡ്വ. കെ എന്‍ ഷെട്ടി, രാധാകൃഷ്ണന്‍ എം കെ, ദിനേശ് എം ടി, ജയപ്രകാശ്, മുരളീധര കാമത്ത്, ദയാനന്ദ പട്ടേല്‍, പുഷ്പ അമേകല എന്നിവര്‍ പങ്കെടുത്തു. ശശികല പട്ടേല്‍ പ്രാര്‍ഥന നിര്‍വഹിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് വാരിജ അട്കസ്ഥല നന്ദി പറഞ്ഞു.
ഡെന്റല്‍, ഗൈനകോളജി, കാന്‍സര്‍, ഒഫ്താല്‍മോളജി, ജെനറല്‍ മെഡിസിന്‍, ശിശുവിഭാഗം, മാനസികരോഗ വിഭാഗം, ബിപി, പ്രമേഹ പരിശോധന, യെനപോയ ഹെല്‍ത് കാര്‍ഡ് വിതരണം, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ നിരവധി പേര്‍ക്ക് സഹായകരമായി.
Keywords: Medical Camp, Perla, Kerala News, Kasaragod News, Health News, Malayalam News, Medical camp held in Perla.
< !- START disable copy paste -->