Join Whatsapp Group. Join now!

Memories | അബ്ദുൽ ബാസിത് തായൽ: മികച്ച വിദ്യാർഥി സംഘാടകൻ

ഉത്തരവാദിത്ത ബോധവും ആത്മാർത്ഥതയുമായിരുന്നു കൈമുതൽ Memories, Obituary, MSF, SKSSF, Cherkala
അനുസ്മരണം

-നാസർ ചെർക്കളം

(MyKasargodVartha) കേവലം 20 വർഷങ്ങൾ മാത്രം ജീവിച്ച അബ്ദുൽ ബാസിത്ത് തായൽ 200 വർഷങ്ങളുടെ പ്രവർത്തന മികവ്‌ കാണിച്ചാണ് നമ്മോട് വിട പറഞ്ഞത്. പത്താൾ ചെയ്ത് തീർക്കുന്ന പ്രവർത്തനങ്ങൾ, അതും ഉയർന്ന പ്രവർത്തന മികവോടെ ബുദ്ധിപൂർവ്വം ചെയ്യാൻ കൂട്ടുകാരോടൊപ്പം ചേർന്ന് നിന്ന് സാധിക്കുന്നു എന്നതായിരുന്നു അബ്ദുൽ ബാസിത്ത് തായലിന്റെ പ്രത്യേകത. ഒരു പദ്ധതി, അല്ലെങ്കിൽ ഒരു പരിപാടി, അതിന്റെ ആദ്യ പടിയായ ഓഫീസ് അല്ലെങ്കിൽ ഓഡിറ്റോറിയത്തിന്റെ പൂട്ട് തുറക്കൽ മുതൽ ഡിജിറ്റൽ രജിസ്‌ട്രേഷൻ, ബാഡ്ജ്, ബാനർ, കസേര, മേശ, മൈക്ക്, ചായ, ഹാൾ വൃത്തിയാക്കൽ അടക്കം അവസാനം എല്ലാം കഴിഞ്ഞ് ഗേറ്റ് അടച്ചു പൂട്ടി വീട്ടിലേക്ക് തിരിച്ച് പോവും വരെ, ബാസിത്ത് തായൽ പൂർണമായും ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കും. അതിന്റെ ഏറ്റവും മനോഹര പകിട്ടോടെ, നല്ല പേര് മാത്രം ബാക്കിയാക്കി. അതേപോലെ അവസാനം കണക്കില്ലാത്തത്ര പണ്ഡിതന്മാരുടെ നൊമ്പര പ്രാർത്ഥനക്ക് പാത്രമായി അതേപടി വീട്ടിലേക്ക് മടങ്ങി. പക്ഷെ... ഈ മടക്കം വീട്ടിൽ അൽപ നേരവും തുടർന്ന് മണ്ണിലേക്കും കൂടി ആണ് എന്ന് മാത്രം.
          
Abdul Basith Thayal

സുന്നി ബാലവേദി മുതൽ, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ വഴി, എംഎസ്എഫ്, യൂത്ത് ലീഗ്, മുസ്‌ലിം ലീഗ്, സഹചാരി, വിഖായ, ആമില, നബിദിന, റേഞ്ച് യോഗങ്ങളും വമ്പൻ സമ്മേളനങ്ങളും അടക്കം ബാസിത്തിനെ വെറുതെ വാക്കാൽ ഒന്ന് ഏൽപ്പിച്ചാൽ മതി, പദവികളും പേരും പ്രശസ്തിയും, ആദരവുകൾ അങ്ങനെയുള്ള ഒന്നും വേണ്ട. ആ ഏൽപ്പിച്ച കാര്യങ്ങൾ മുതൽ അതിലപ്പുറം ആ സംഭവങ്ങൾ നടന്ന പരിസരം അടക്കം വൃത്തിയും വെടിപ്പും ആക്കി എല്ലാം ഭംഗിയാക്കി തരുവാൻ ഇങ്ങനെ ഒരാൾക്കേ കഴിയൂ. അത് അബ്ദുൽ ബാസിത്ത് തായലിന് സ്വന്തം. കേവലം അഞ്ച് വർഷങ്ങൾ കൊണ്ടാണ് മേൽ പറഞ്ഞ മുഴുവൻ സംഘടനകളിലും ബാസിത്ത് സ്ഥിര സാനിധ്യമായതും എല്ലാവരുടെയും ശ്രദ്ധയും പ്രശംസയും നേടിയതും മികച്ച സംഘാടകനെന്ന പ്രശസ്തിയിലേക്ക് ഉയർന്നതും.

മരണ വിവരം അറിഞ്ഞ് മത-രാഷ്ട്രീയ മേഖലകളിലെ സംസ്ഥാനത്തെ തന്നെ ഉന്നത നേതൃത്വങ്ങൾ അപകട സ്ഥലത്തേക്കും, സെന്റ് ജെയിംസ്‌ ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും ഓണമ്പിള്ളിയിൽ മൃതദേഹ പരിപാലനത്തിലേക്കും പള്ളിയിലെ ആദ്യ മയ്യിത്ത് നിസ്ക്കാരത്തിനും തുടർന്ന് ചെർക്കളയിലുള്ള വീട് വരെ അനുഗമിക്കാനും, ചെർക്കളയിലെ വീട്ടിൽ മൃതദേഹം കാണാനും പള്ളിയിൽ നിസ്‌ക്കരിക്കാനും മുതിർന്നതിന്റെ കാരണം അന്വേഷിച്ചാൽ തന്നെ അറിയാം സാബിത്ത് കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ടാണ് സമൂഹത്തിൽ വരച്ച് വെച്ചതെന്ന്. മുൻ മന്ത്രി പരേതനായ ചെർക്കളം അബ്ദുല്ലക്ക് ശേഷം ഇത്രയും അധികം ജനം മയ്യിത്ത് നിസ്ക്കാരത്തിന് എത്തിച്ചേർന്നത്, അതും അതി രാവിലെ ഇതാദ്യമാണ്.
          
Abdul Basith Thayal

ബാസിത്തെ.... നമ്മുടെ പരിപാടി ഉഷാറാക്കണം, അതിന്റെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം എന്ന് ഒരു വേള രണ്ട് വാക്കുകൾ അവന്റെ ചെവിയിലേക്ക് ആരെങ്കിലും പകർന്ന് നൽകിയാൽ മാത്രം മതി, ആ പരിപാടി വിജയിച്ചു എന്ന് കണക്കാക്കണം. അത്രക്കും പക്വമായും വൃത്തിയായും കാര്യങ്ങൾ ചെയ്യും. ഉത്തരവാദിത്ത ബോധവും ആത്മാർത്ഥതയും നിശ്ചയദാർഢ്യവും തികഞ്ഞ ആത്മ വിശ്വാസവും ആണ് ബാസിത്ത് തായൽ എന്ന അബ്ദുൽ ബാസിത്തിന്റെ കൈമുതൽ.

മൃദു ആശയങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ബാസിത്ത് എന്നും നിർമലമായ പുഞ്ചിരിയും ആരും പറയുന്നത് കേൾക്കാനും അത് ഏറ്റെടുത്ത് ചെയ്ത് വിജയിപ്പിക്കാനും സദാ സമയവും തയ്യാറായിരുന്നു. വലിയ സൗഹൃദങ്ങൾ ബാസിത്ത് കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയെടുത്തതിന്റെ തെളിവാണ് രാത്രി 1.30 ന് മൃതദേഹം എത്തുമ്പോൾ ഉണ്ടായ യുവാക്കളുടെ കാത്തിരിപ്പ്. പണ്ഡിതരുടെയും ഉസ്താദുമാരെയും മുഅല്ലിമീങ്ങളെയും ആയിരുന്നു ബാസിത്ത് കൂടുതൽ ബന്ധപ്പെട്ടിരുന്നത്. സമസ്ത വിദ്യാർഥി സംഘടനാ നേതാവായും മുസ്‌ലിം ലീഗ് വിദ്യാർത്ഥി സംഘടനാ നേതാവായും ഒരേ സമയം മുന്നോട്ട് പോവുമ്പോൾ തന്നെ, മികച്ച രീതിയിൽ സാമൂഹ്യ മത രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ തന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ തന്റെ പഠനത്തിൽ ഒട്ടും പുറകോട്ടു പോവാൻ ബാസിത്ത് തയ്യാറായിരുന്നില്ല.

കാസർകോട് ജില്ലാ, മണ്ഡലം, ചെങ്കള പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ഓഫിസുകളിൽ ഓഫീസ് സെക്രട്ടറിമാരെ സഹായിക്കലും അവർക്ക് അത്യാവശ്യം ലീവ് എടുക്കും നേരം പകരമായി നിൽക്കലും ബാസിത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്നിന്റെ ഓഫിസിലും ചെങ്കള ഗ്രാമ പഞ്ചായത്ത്‌ ഓഫിസിലും സേവന ആവശ്യങ്ങൾക്കായി നിത്യ സന്ദർശകനായിരുന്നു. എംഎസ്എഫ് പ്രവത്തനങ്ങൾക്കൊപ്പം സമസ്തയുടെ നബിദിനം അടക്കം വിവിധ പരിപാടികൾ, ജാഥകൾ, ക്ലാസ്സുകൾ, ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ, റേഞ്ച്, ജില്ലാ, സംസ്ഥാന തലങ്ങളിലെ കലാ മത്സര പരിപാടികളുടെയടക്കം സജീവ പിന്നണി പ്രവർത്തകനായും സമസ്ത ബന്ധപ്പെട്ട ഓഫിസുകളിലെ സ്ഥിരം സാനിധ്യവുമായിരുന്നു ബാസിത്ത്.
        
Abdul Basith Thayal

ബാസിത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നത് സൃഷ്ടിപരമായ, നിർമ്മാണാത്മകമായ, കാര്യക്ഷമമായ, പൂർണതയുള്ള തന്റെതായ ശൈലി ആണ്. എന്നാൽ താൻ ഒറ്റക്കല്ല കൂട്ടുകാരുടെയും സ്ഥിരം സഹായം എല്ലാ വിജയത്തിനും പിന്നിലുള്ളത് ബാസിത്തിന്റെ സാമൂഹ്യ ബോധവും ജനകീയ അടിത്തറയും ഒപ്പം നേതൃ പാടവവും വർധിപ്പിച്ചു. സ്വഭാവത്തിലും പെരുമാറ്റത്തിലും മാന്യത ഉണ്ടാക്കിയെടുത്തത് മാതൃകാ നേതൃമഹിമ തുറന്ന് കാട്ടി. സുന്നി ബാലവേദിയിലും എംഎസ്എഫ് ബാലകേരളത്തിലും തന്റെ സ്ഥിരം ശൈലിയിലുള്ള പ്രവർത്തനം വരും തലമുറക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ചു.

ഒരു വർഷം മുമ്പ് ചെർക്കള ബാലടുക്ക നിസാം ഹൗസിൽ നടന്ന ബാല കേരളം എന്ന ഒരൊറ്റ പരിപാടിയിൽ പങ്കെടുത്ത എന്റെ രണ്ട് ചെറീയ മക്കൾ പോലും ബാസിത്ത്ച്ചാനെ ഇന്നും ഓർക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിലുള്ള ആകർശണത്വവും വൈവിധ്യവും കൊണ്ട് മാത്രമാണ്. പടച്ചവന്റെ സന്നിധിയിലേക്ക് ഇത്ര വേഗം തിരിച്ചു പോവാനുള്ള അണിയറ ഒരുക്കമായിരുന്നു ഈ മികവുകളൊക്കെയും എന്ന് ഇന്നാണ് എല്ലാവരും തിരിച്ചറിഞ്ഞത്.

ട്രെയിനിൽ നിന്നും മൊബൈൽ പുറത്തേക്ക് തെറിച്ച് വീണതും അതെടുക്കാൻ ചാലക്കുടിയിലേക്ക് തിരിച്ച് പോയതും അത് കഴിഞ്ഞ് ട്രാക്കിലൂടെ മൊബൈൽ ഫോൺ അന്വേഷിച്ച് നടന്നതും രണ്ടാം ട്രാക്കിൽ വന്ന ട്രെയിനിന്റെ ശബ്ദത്തിൽ തന്റെ പുറകിൽ വന്നെത്തിയ ട്രെയിൻ ശബ്ദം കേൾക്കാതെ പോയതും തന്റെ അവസാന ശ്വാസം ചാലക്കുടി കല്ലേറ്റുംകര ആളൂർ ചങ്ങല ഗേറ്റിന് സമീപം ആയതും അവസാന ശ്വാസത്തിന്റെ കേന്ദ്രനിലമെത്തുക എന്ന ഒരു നിമിത്തം മാത്രം.

Keywords: Article, Editor’s-Choice, Memories, Obituary, MSF, SKSSF, Cherkala, Abdul Basith Thayal: A great student organizer.
< !- START disable copy paste -->

Post a Comment