മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) കാലികറ്റ് യൂനിവേഴ്‌സിറ്റി മൈതാനത്തില്‍ പെണ്‍കുട്ടികളുടെ സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപില്‍ അത്ഭുതം കാട്ടിയ മിറാന ഇഖ്ബാലിന് ഫ്രണ്ട്‌സ് അറഫാത്തിന്റെ സ്‌നേഹാദരം. ജില്ലാ ടീമിന്റെ കാപ്റ്റന്‍ കൂടിയായിരുന്നു മിറാന ഇഖ്ബാല്‍.
രണ്ട് ഹാട്രിക് ഗോളുകള്‍ അടക്കം 8 ഗോളുകളാണ് മിറാന നേടിയത്. മികവോടെ മുന്നില്‍ നിന്ന് നയിച്ച മിറാനയെന്ന മിടുക്കി. മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്.
ടീമിനെ നയിച്ച മിറാന മൈതാനത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് മിറാനക്ക് ലഭിച്ചത്.
മിറാനക്ക് ഫ്രണ്ട്‌സ് അറഫാത്തിന്റെ ഉപഹാരം ഗവ: ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡണ്ടും കാരുണ്യ പ്രവര്‍ത്തകനുമായ മാഹിന്‍ കുന്നില്‍ സമ്മാനിച്ചു. മിറാനയുടെ പിതാവ് ഇഖ്ബാല്‍, ക്ലബ് പ്രസിഡന്റ് റൗഫാദ്, ക്ലബ് ട്രഷറര്‍, സിദ്ദീഖ് ജോയിന്‍ സെക്രടറി അസ്‌കര്‍ ഹാരിസ്, ആസ്സു, ഹനീഫ് ഹുബ്ബ് മുത്ത, അജ്മല്‍ ഇഖ്ബാല്‍ സംബന്ധിച്ചു.