-ഷംസുദ്ദീന്‍ കോളിയടുക്കം
(my.kasargodvartha.com) മുസ്ലിം ലീഗ് നേതാവും മത സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തൈവളപ്പ് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ (അക്കര അന്തുകാര്‍ച്ച) വിയോഗം നാടിനും മുസ്ലിം ലീഗിനും വലിയ നഷ്ടമാണ്. വയലാംകുഴി തൈവളപ്പില്‍ അക്കര അബ്ദുള്ള , ആയിഷ ഉമ്മയുടെ മകനായി 1951 ലാണ് അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ കാലം മുതല്‍ തന്നെ മുസ്ലിംലീഗിനെ നെഞ്ചോട് ചേര്‍ത്തുവച്ച അബ്ദുല്‍ ഖാദര്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ജീവിതാവസാനം വരെയും നിലകൊണ്ടു .
(my.kasargodvartha.com) മുസ്ലിം ലീഗ് നേതാവും മത സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന തൈവളപ്പ് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ (അക്കര അന്തുകാര്‍ച്ച) വിയോഗം നാടിനും മുസ്ലിം ലീഗിനും വലിയ നഷ്ടമാണ്. വയലാംകുഴി തൈവളപ്പില്‍ അക്കര അബ്ദുള്ള , ആയിഷ ഉമ്മയുടെ മകനായി 1951 ലാണ് അദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ കാലം മുതല്‍ തന്നെ മുസ്ലിംലീഗിനെ നെഞ്ചോട് ചേര്‍ത്തുവച്ച അബ്ദുല്‍ ഖാദര്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ജീവിതാവസാനം വരെയും നിലകൊണ്ടു .
ഹരിത പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുവച്ച് നിറപഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന അന്തുകാര്‍ച്ച കോളിയടുക്കം മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ചിരുന്നു. ചെമ്മനാട്, ചെങ്കള എന്നീ രണ്ട് പഞ്ചായത്തുകളിലെ ലീഗിനെ കെട്ടിപ്പടുക്കാന്‍ വേണ്ടി മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളാണ് അബ്ദുല്‍ ഖാദര്‍ സാഹിബ്.
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ അഞ്ചാം വാര്‍ഡ് പ്രസിഡന്റും ഉദുമ നിയോജക മണ്ഡലം മുന്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗവും മുന്‍ ജില്ല കൗണ്‍സിലറും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദീര്‍ഘ ക്കാലം പിഡബ്‌ള്യുഡി കോണ്‍ട്രക്ടറുമായിരുന്ന അദ്ദേഹം ദീര്‍ഘകാലം വികെസി മുഹമ്മദ് കോയ നേതൃത്വം കൊടുക്കുന്ന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ, കേരള സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
വയലാംകുഴി രിഫാഇയ്യ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നി പദവികള്‍ ദീര്‍ഘകാലം വഹിച്ചിരുന്നു. കോളിയടുക്കം വയലാംകുഴി ചേറൂര്‍ പ്രവര്‍ത്തന മേഖലയില്‍ ചുക്കാന്‍ പിടിക്കുകയും ഇലക്ഷന്‍ സമയത്ത് വോട്ട് ചേര്‍ക്കലുമായി ബന്ധപ്പെട്ട് മുസ്ലീലീഗ് പ്രവര്‍ത്തകര്‍ സമീപിക്കല്‍ അന്തുകാര്‍ച്ചയുടെ അടുക്കലായിരുന്നു. ഇലക്ഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയിക്കലിലും മുഖ്യ പങ്കുവെച്ചിരുന്നു. കോളിയടുക്കം പരിസരപ്രദേശത്തും രാഷ്ട്രീയപരമായി എന്ത് സംഘട്ടനങ്ങളും ഉണ്ടായാലും മുന്‍പന്തിയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ യുവാക്കള്‍ക്ക് ആവേശം പകരുമായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത രാഷ്ട്രീയ കളരിയിലെ ചാണക്യന്‍ എന്ന് തന്നെ വിശേഷിപ്പിക്കാം അന്തുകാര്‍ച്ചയെ.
വല്ലാത്തൊരു സ്‌പോര്‍ട്‌സ് സ്പിരിറ്റ് കൂടിയുണ്ടായിരുന്ന അദ്ദേഹം വിക്ടറി കോളിയടുക്കത്തിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അന്തുകാര്‍ച്ച അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി മുസ്ലിം ലീഗ് പാര്‍ട്ടിയിലേക്ക് യുവാക്കളെ എത്തിച്ച് പാര്‍ട്ടി ക്ലാസ് നല്‍കുമായിരുന്നു. ആ പഠിച്ച പല യുവാക്കളില്‍ പലരും ഇന്ന് മുസ്ലിം ലീഗ് നേതൃത്വത്തില്‍ പല മേഖലയിലും പ്രവര്‍ത്തിക്കുകയാണ്. മുസ്ലിം ലീഗ് പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അന്തുകാര്‍ച്ച നാട്ടിലെ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗ് നേതാക്കന്‍മാര്‍ക്ക് അറിയിച്ചു ആ പ്രശ്‌നങ്ങള്‍ക്കൊക്കെ തീര്‍പ്പു കല്‍പ്പിച്ച് നാടിന്റെ പല വികസനത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ഓരോ ദേഹങ്ങളും മരണത്തെ രുചിക്കുക തന്നെ ചെയ്യും എന്ന നാഥന്റെ കല്പന മുന്‍ നിര്‍ത്തിക്കൊണ്ട് തന്നെ , ചില മരണങ്ങള്‍ അത് നമ്മെ വല്ലാതെ തളര്‍ത്തി കളയും. അളവറ്റ സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ആഴം തന്നെയായിരിക്കാം പ്രിയ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മരണം അറിഞ്ഞപ്പോള്‍ ഒരു നാട് തന്നെ വിതുമ്പുന്നത്.
ജാതിമത രാഷ്ട്രീയ ഭേദമെന്യേ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച് നന്മയേറെ പരത്തി മടങ്ങിയ ആ നന്മ മരത്തിന് കണ്ണീരോടെ വിട.
Keywords: Muslim League, Chemnad, Cherkala, Contractor, Memory, Article, Thaivalappu Abdul Qadar, Shamsuddeen Koliyadukkam, Memories of Thaivalappu Abdul Qadar.
< !- START disable copy paste -->