Join Whatsapp Group. Join now!

Programme | ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു

ലഹരി വിരുദ്ധ ബോധവൽകരണം ബേക്കൽ ഡിവൈഎസ്പി ഉദ്ഘാടനം ചെയ്തു Udma, Malayalam News, കാസറഗോഡ് വാർത്തകൾ, Kerala News
ഉദുമ: (my.kasargodvartha.com) പുനർനിർമിച്ച ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു. സമാപന പൊതുസമ്മേളനത്തിൽ ജമാഅത് കമിറ്റി ട്രഷറർ കെ മുഹമ്മദ് ശാഫി ഹാജി അധ്യക്ഷത വഹിച്ചു. അഹ് മദ് ശെറിൻ സ്വാഗതം പറഞ്ഞു. ഇ പി അബൂബകർ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. കൂട്ടുപ്രാർഥനയ്ക്ക് അബ്ദുൽ ഖാദിർ പൂക്കുഞ്ഞി തങ്ങൾ ആന്ത്രോത്ത് നേതൃത്വം നൽകി.

News, Uduma, Kasaragod, Kerala, Programme, Masjid, Various programmes organized on occasion of inauguration of Udma Padinhar Muhyuddeen Juma Masjid, concluded.

മദ്രസാ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബി അബ്ദുർ റഹ് മാൻ, മൂസ തെക്കുപുറം, റംസാൻ പടിഞ്ഞാർ, ഇബ്രാഹിം തായത്ത് അബ്ബാസ്, മജീദ് തച്ചരക്കുന്ന്, ബി അബ്ദുല്ലക്കുഞ്ഞി എന്നിവർ സമ്മാനദാനം നിർവഹിച്ചു. പൂർവ വിദ്യാർഥി സംഗമത്തിന് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ നേതൃത്വം നൽകി.

രാവിലെ നടന്ന ഗ്രാൻഡ് മഹല്ല് സംഗമം ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രടറി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി അശ്റഫ് അധ്യക്ഷത വഹിച്ചു. കെ എം ഹസൈനാർ കണ്ണംകുളം സ്വാഗതം പറഞ്ഞു. ഡോ. എൻ അബ്ദുൽ ഖയ്യൂം പെരിന്തൽമണ്ണ ക്ലാസെടുത്തു. കല്ലട്ര അബ്ബാസ് ഹാജി, ശംസുദ്ദീൻ ഓർബിറ്റ്, അബ്ബാസ് രചന, മുജീബ് കണ്ണിയിൽ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജമാഅത് കമിറ്റി ജെനറൽ സെക്രടറി അബ്ദുർ റഹ് മാൻ സഫർ അധ്യക്ഷത വഹിച്ചു. ഹാശിം പടിഞ്ഞാർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി. രംഗീഷ് കടവത്ത് കോഴിക്കോട്, സലീം മമ്പാട് ക്ലാസെടുത്തു. ജമാഅത് കമിറ്റി ജെനറൽ സെക്രടറി കെകെ അബ്ദുല്ല ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ എന്നിവർ പ്രസംഗിച്ചു.

Keywords: News, Uduma, Kasaragod, Kerala, Programme, Masjid, Various programmes organized on occasion of inauguration of Udma Padinhar Muhyuddeen Juma Masjid, concluded.
< !- START disable copy paste -->

Post a Comment