Join Whatsapp Group. Join now!

SDPI | ഫര്‍ഹാസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എസ്ഡിപിഐ; ഭാരവാഹികള്‍ വീട് സന്ദര്‍ശിച്ചു

'ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം' SDPI, Kumbla, Police, Angadimogar, Accident, കാസറഗോഡ് വാര്‍ത്തകള്‍
കുമ്പള: (my.kasargodvartha.com) ഫര്‍ഹാസിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി നീതി ലഭ്യമാക്കാന്‍ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ആവശ്യപ്പെട്ടു. കുറ്റംചെയ്യുന്നവരെ കണ്ടുപിടിക്കാനും നിയമനടപടി സ്വീകരിക്കാനും ആധുനികകാലത്ത് സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ വാഹനങ്ങളെ പിന്തുടര്‍ന്ന് അപകടത്തില്‍പെടുത്തിയത് ന്യായീകരിക്കാന്‍ വകയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      
SDPI, Kumbla, Police, Angadimogar, Accident, Kerala News, Kasaragod News, SDPI wants justice for Farhas' family.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജെനറല്‍ സെക്രടറി മുനീര്‍ എഎച്, സെക്രടറി അഹ്മദ് ചൗക്കി, അശ്റഫ് ബഡാജെ, ഹമീദ് ഹൊസങ്കടി, ശരീഫ് പാവൂര്‍, അന്‍വര്‍ ആരിക്കാടി, ജലീല്‍ തുടങ്ങിയവര്‍ ഫര്‍ഹാസിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: SDPI, Kumbla, Police, Angadimogar, Accident, Kerala News, Kasaragod News, SDPI wants justice for Farhas' family.
< !- START disable copy paste -->

Post a Comment