Join Whatsapp Group. Join now!

Football Academy | കായിക മേഖലയ്ക്ക് കരുത്ത് പകർന്ന് നാഷനൽ-വെൽഫിറ്റ് ഫുട്ബോൾ അകാഡമി ആരംഭിക്കുന്നു; ഓഗസ്റ്റ് 6ന് ഉദ്ഘാടനം ചെയ്യും

യഹ്‌യ തളങ്കര മുഖ്യാതിഥിയായിരിക്കും Football Academy, Yahya Thalangara, Wellfit Group, കാസറഗോഡ് വാർത്തകൾ
തളങ്കര: (my.kasargodvartha.com) കായിക മേഖലയ്ക്ക് കരുത്ത് പകർന്ന് നാഷനൽ-വെൽഫിറ്റ് ഫുട്ബോൾ അകാഡമി ഓഗസ്റ്റ് ആറിന് വൈകുന്നേരം 4.30ന് തളങ്കര മുസ്ലിം ഗവ. ഹയർ ഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്യും. 50-ാം വാർഷികം ആഘോഷിക്കുന്ന കാസർകോട് നാഷനൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യവസായി യഹ്‌യ തളങ്കരയുടെ സഹകരണത്തോടെയാണ് ഫുട്ബോൾ അകാഡമി ആരംഭിക്കുന്നത്.

News, Thalangara, Kasaragod, Kerala, Football Academy, Yahya Thalangara, Wellfit Group, National-Wellfit Football Academy will be inaugurated on August 6

ചടങ്ങിൽ യഹ്‌യ തളങ്കര മുഖ്യാതിഥിയായിരിക്കും. നാഷനൽ സ്പോർട്സ് ക്ലബിന്റെ പഴയകാല താരവും കർണാടക ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അഡ്വ. പി എച് ശകീൽ പൊയക്കര ഉദ്‌ഘാടനം ചെയ്യും. നാഷനൽ സ്പോർട്സ് ക്ലബ് പ്രസിഡൻറ് കെ എം ഹനീഫ് അധ്യക്ഷത വഹിക്കും. ബഹ്റൈൻ - കേരള കെഎംസിസി സെക്രടറി സലിം ബഹ്റൈൻ അകാഡമിയുടെ ജേഴ്സി പ്രകാശനം ചെയ്യും. 280 ഓളം കുട്ടികളാണ് അകാഡമി അംഗ്വതത്തിനും പരിശീനത്തിലത്തിനുമായി അപേക്ഷിച്ചിട്ടുള്ളത്.

News, Thalangara, Kasaragod, Kerala, Football Academy, Yahya Thalangara, Wellfit Group, National-Wellfit Football Academy will be inaugurated on August 6

Keywords: News, Thalangara, Kasaragod, Kerala, Football Academy, Yahya Thalangara, Wellfit Group, National-Wellfit Football Academy will be inaugurated on August 6
< !- START disable copy paste -->

Post a Comment