Join Whatsapp Group. Join now!

Obituary | പെരുമ്പളയിലെ മൊയ്തീൻ ഹാജി നിര്യാതനായി

മഹല്ല് ജമാഅത് പ്രസിഡന്റ്, ജെനറല്‍ സെക്രടറി പദവികൾ വഹിച്ചിട്ടുണ്ട് Perumbala, Obituary, Muslim League, കാസറഗോഡ് വാർത്തകൾ
പെരുമ്പള: (my.kasargodvartha.com) പെരുമ്പള മഹല്ല് ജമാഅത് കമിറ്റിയിൽ ദീര്‍ഘകാലം ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പെരുമ്പളയിലെ മൊയ്തീന്‍ ഹാജി (84) നിര്യാതനായി. ഏറെക്കാലം പെരുമ്പള മഹല്ല് ജമാഅത് പ്രസിഡന്റ്, ജെനറല്‍ സെക്രടറി, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡൻ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മത, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ സജീവസാന്നിധ്യമായിരുന്നു.

News, Kasaragod, Kerala, Perumbala, Obituary, Muslim League, Moideen Haji of Perumbala passed away.

പരേതരായ പെരുമ്പള മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ മാളിക. മക്കള്‍: മഹ്‌മൂദ്‌, സുബൈര്‍, ശാജഹാന്‍, റിയാസ്, റിശാദ് (എല്ലാവരും ദുബൈ), നസീറ. മരുമക്കള്‍: സൈനുദ്ദീന്‍ തുരുത്തി, സമീറ, റംല, നസീമ, നൗജാന, റഫ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ഹാജി, നഫീസ, പരേതരായ അബ്ദുല്ല, സൈനബ്. ഖബറടക്കം പെരുമ്പള ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kasaragod, Kerala, Perumbala, Obituary, Muslim League, Moideen Haji of Perumbala passed away.

Post a Comment