Join Whatsapp Group. Join now!

Artificial Limbs | ജാതിമതഭേതമന്യേ 100 പേര്‍ക്ക് കൃത്രിമ കാല്‍ നല്‍കി; സാന്ത്വന മേഖലയില്‍ മാതൃകാ പ്രവര്‍ത്തനവുമായി മജ്ലിസ് എജ്യുപാര്‍ക്

Artificial Limbs, Mangalore, Majlis Edupark, UT Khader, കര്‍ണാടക വാര്‍ത്തകള്‍, Malayalam News
മംഗ്‌ളുറു: (my.kasargodvartha.com) കാല് നഷ്ടപ്പെട്ട നൂറ് പേര്‍ക്ക് കൃത്രിമ കാല്‍ നല്‍കി സേവന രംഗത്ത് മാതൃകയായി മുടിപ്പു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മജ്ലിസ് എജ്യുപാര്‍ക്. 2014ല്‍ തുടക്കം കുറിച്ച മജ്ലിസ് എജ്യുപാര്‍കിന്റെ കീഴില്‍ കേരളത്തിലും കര്‍ണാടകയിലുമായി നിരവധി പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുകയും കുടിവെള്ള സൗകര്യം, വിവാഹ സഹായം തുടങ്ങിയ സാന്ത്വന മേഖലയില്‍ നിസ്വാര്‍ഥമായ സേവനങ്ങളാണ് ചെയ്ത് വരുന്നത്. അപകടത്തിലും അല്ലാതേയും കാല്‍ നഷ്ടപ്പെട്ട ജാതിമതഭേതമന്യേ പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു കൃത്രിമ കാല്‍ വിതരണം.
    
Artificial Limbs, Mangalore, Majlis Edupark, UT Khader, Malayalam News, Majlis Edupark gave Artificial Limbs to 100 people.

കര്‍ണാടക നിയമസഭാ സ്പീകര്‍ യുടി ഖാദറും കര്‍ണാടക മുഖ്യമന്ത്രിയുടെ പെളിറ്റികല്‍ സെക്രടറി നസീര്‍ അഹ്മദും ഉദ്ഘാടനം നിര്‍വ്വഹിച്ചു. മജ്ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ആധുര സേവനവും മറ്റു സാന്ത്വന പ്രവര്‍ത്തനങ്ങളും ഒരുക്കുന്ന മജ്ലിസ് തുടര്‍ന്നും അതിന്റെ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് സൗകര്യം ഒരുക്കുമെന്നും മജ്ലിസ് ചെയര്‍മാന്‍ അശ്‌റഫ് തങ്ങള്‍ പറഞ്ഞു. ജാതിമതഭേതമന്യേ നിരവധി ആളുകളാണ് പരിപാടിയില്‍ സംബന്ധിച്ചത്.

ഉള്ളാല്‍ ദര്‍ഗ പ്രസിഡന്റ് ഹനീഫ് ഹാജി, എസ് കെ ഖാദിര്‍ ഹാജി, നിസാര്‍ അഹ്മദ്, അബ്ദുല്‍ മജീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂരിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് കാസര്‍കോട് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സാഗതം പറഞ്ഞു.

Keywords: Artificial Limbs, Mangalore, Majlis Edupark, UT Khader, Malayalam News, Majlis Edupark gave Artificial Limbs to 100 people.
< !- START disable copy paste -->

Post a Comment