സാംസ്‌കാരിക ദേശീയതയുടെ പേരിൽ പൗരന്റെ സങ്കൽപങ്ങളെയെല്ലാം ശിഥിലമാക്കുന്ന സാഹചര്യം നിലനിൽക്കുന്നു. സ്വപ്നം കാണാനുളള അവകാശം പോലും നിഷേധിക്കപ്പെടുന്നുവെന്നത് ഒട്ടും അതിശയോക്തിയല്ല. വസുധൈവ കുടുംബകം എന്ന മഹത്തായ ആശയം യാഥാർഥ്യമാക്കാൻ വർഗീയതകൾക്കും വിഭാഗീയതകൾക്കും എതിരായ പ്രതിരോധം അനിവാര്യമാണെന്ന് എ എം ശ്രീധരൻ കൂട്ടിച്ചേർത്തു. ഉദയഗിരി ലയൺസ് ക്ലബ് ഹോളിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻറ് എം ശിവപ്രകാശൻ നായർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രടറി ജയപ്രകാശ് കാട്ടിപ്പാറ സ്വാഗതവും വൈസ് പ്രസിഡണ്ട് എം മല്ലിക നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കാസർകോട് അസിസ്റ്റൻറ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് മീനാ റാണി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഏരിയ ട്രഷറർ പിസി ജയരാജ് സ്വാഗതവും ജോയിന്റ് സെക്രടറി എം വി രാജേഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മധു കരിമ്പിൽ, സെക്രടറി കെ വി രാഘവൻ, സെക്രടറിയേറ്റ് അംഗം ബി സുരേന്ദ്രൻ, ജയചന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: News, Kasaragod, Kerala, Kerala Gazetted Officers Association, KGO, Kerala Gazetted Officers Association organized Family meet and Art fest.
< !- START disable copy paste -->