Join Whatsapp Group. Join now!

Felicitated | ചെറുകിട വ്യവസായ രംഗത്തെ പ്രവര്‍ത്തന മികവിന് ജാബിര്‍ സുല്‍ത്വാനെ അനുമോദിച്ചു

സോഷ്യല്‍ പോയിന്റ് ഫൗന്‍ഡേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത് Felicitated, Mumbai, Melparamba, കാസറഗോഡ് വാര്‍ത്തകള്‍
മുംബൈ: (my.kasargodvartha.com) ചെറുകിട വ്യവസായ രംഗത്തെ പ്രവര്‍ത്തന മികവിന് മേല്‍പറമ്പ് സ്വദേശി ജാബിര്‍ സുല്‍ത്വാനെ അനുമോദിച്ചു. ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്നതും കേന്ദ്രസര്‍കാരിന്റെ നീതി ആയോഗ് അംഗീകാരമുള്ളതുമായ സോഷ്യല്‍ പോയിന്റ് ഫൗന്‍ഡേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
    
Jabir Sulthan, Felicitated, Mumbai, Melparamba, Kerala News, Kasaragod News, Jabir Sulthan felicitated for his work excellence in field of small scale industries.

വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത എം സി എസ് അസോസിയേറ്റ് എന്ന കംപനിയുടെ ഡയറക്ടറാണ് ജാബിര്‍ സുല്‍ത്വാന്‍. പി കെ സാജിദ് പാലക്കുന്ന്, എം എ യൂസഫ് മേല്‍പറമ്പ്, എന്നിവരും മൈ കാര്‍ ബ്രാന്‍ഡ് കംപനിയുടെ ഡയറക്ടര്‍മാരാണ്. 10 വര്‍ഷമായി ഗുജറാതില്‍ നിര്‍മിക്കുന്ന ഈ ഉല്‍പന്നങ്ങള്‍ ഓപണ്‍ മാര്‍കറ്റിന് പുറമേ സപ്ലൈകോ ഉള്‍പെടെയുള്ള ഗവണ്‍മെന്റ് പ്ലാറ്റ് ഫോമില്‍ കൂടിയാണ് കൂടുതലും വിറ്റഴിക്കുന്നതെന്ന് കംപനി അധികൃതര്‍ പറഞ്ഞു.
         
Jabir Sulthan, Felicitated, Mumbai, Melparamba, Kerala News, Kasaragod News, Jabir Sulthan felicitated for his work excellence in field of small scale industries.

അന്തേരി സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രേഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ഡോ. രാജേഷ് മെമന്റോയും പ്രശസ്തി പത്രവും ജാബിര്‍ സുല്‍ത്വാന് സമ്മാനിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാഗേഷ് രാജേഷ് ഷെട്ടി, വ്യവസായി സ്വാമിയാര്‍, എസ് മിശ്ര, വിജയത തുടങ്ങിയവര്‍ സംബന്ധിച്ചു.
             
Jabir Sulthan, Felicitated, Mumbai, Melparamba, Kerala News, Kasaragod News, Jabir Sulthan felicitated for his work excellence in field of small scale industries.

Keywords: Jabir Sulthan, Felicitated, Mumbai, Melparamba, Kerala News, Kasaragod News, Jabir Sulthan felicitated for his work excellence in field of small scale industries.
< !- START disable copy paste -->

Post a Comment