(my.kasargodvartha.com) കാസര്‍കോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആദൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ രൂപം കൊണ്ട കലാ, കായിക കൂട്ടായ്മയാണ് ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി നിസ്വാര്‍ഥമായ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇലവന്‍ സ്റ്റാര്‍ സജീവമാണ്. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ക്ലബ് രൂപീകരണ സമയത്തും, പില്‍ക്കാലത്തും നേരിട്ടത്. പക്ഷേ സ്ഥാപക നേതാക്കളായ മജീദ് ആദൂര്‍, ഹിലാല്‍ ആദൂര്‍, ഇബ്രാഹിം പള്ളം, ഹാരിസ് ചുക്ക്, ബാത്തിഷ പുണ്ണക്കണ്ടം, അബ്ദുല്ല കുഞ്ഞി, ശഹീദ് കൊളക്ക, ഹസൈനാര്‍ കൊളക്ക, ശിവന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരുടെയും മറ്റു ക്ലബ് അംഗങ്ങളുടെയും മാതൃക പരമായ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരെ ക്ലബി ലേക്ക് ആകര്‍ഷിച്ചു.
വെറും പതിനഞ്ചോളം അംഗങ്ങളെ വെച്ച് തുടങ്ങിയ ക്ലബ് ഇന്ന് 200ല്‍ പരം അംഗങ്ങളുള്ള, പ്രദേശിക മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായ ക്ലബ് ആയി മാറുകയും ചെയ്തു. കുട്ടികള്‍ക്ക് ഫുട്‌ബോള്‍, ക്രിക്കറ്റ് മുതലായ കായിക രംഗങ്ങളില്‍ പ്രോത്സാഹനം നല്‍കുക മാത്രമല്ല, വിദ്യാഭ്യാസത്തിന്റെയും, സാമൂഹിക പ്രതിബദ്ധതയുടെയും പ്രാധാന്യം അവരിലേക്ക് എത്തിക്കാനും സാധിച്ചു. കലാരംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ നിന്നും കുറച്ചു പേരെയെങ്കിലും, ക്ലബിന്റെ നേതൃത്വത്തില്‍ കേരളോത്സവം പോലോത്ത പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാരുണ്യ രംഗത്തെ മാതൃകാ പരമായ പ്രവര്‍ത്തനം പ്രശംസനീയമാണ്. നിരവധി രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവര്‍ക്കൊരു കൈത്താങ്ങായി ഇന്നും ക്ലബ് കൂടെയുണ്ട്. കോവിഡ് കാലത്തെ ക്ലബ് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. മുനീര്‍ എംഎ, സലാം പയങ്ങാടി, ഇബ്രാഹിം കുക്കന്‍കൈ തുടങ്ങിയവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം എത്തിക്കല്‍, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, ഭവന നിര്‍മാണം തുടങ്ങിയ ജീവകാരുണ്യ മേഖലകളില്‍ ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
ഒരു ക്ലബ് എന്നതിലുപരി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പരരായ ഭാരവാഹി നേതൃത്വം നാടിന് ഒരു മുതല്‍ കൂട്ട് തന്നെ. വ്യത്യസ്ത രാഷ്ട്രീയ, മത, സംഘടനകളില്‍ വിശ്വസിക്കുന്ന ക്ലബ് അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും ഒരുമയും ആണ് കാല്‍നൂറ്റാണ്ടുകളോളം ഈ ക്ലബിനെ മുന്നോട്ട് നയിച്ചത്. പുതുതായി നിര്‍മിച്ച കെട്ടിട ഉദ്ഘാടനവും, ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷവും അടുത്ത മാസം പകുതിയോടെ വിപുലമായി നടത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്ക് പുറമെ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടത്തും. കൂടാതെ ജിസിസി തലത്തില്‍ ഇലവന്‍ സ്റ്റാറിന്റെ 'കാരുണ്യ ഹസ്തം' എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്യും.
ക്ലബിന്റെ നിലവിലെ ഭാരവാഹികള്‍: ഹാരിസ് ചുക്ക് (പ്രസിഡന്റ്), ഇബ്രാഹിം പള്ളം, ഹസൈനാര്‍ കെഎം (വൈസ് പ്രസിഡന്റ്), ഹുസൈന്‍ ഷാ (സെക്രട്ടറി), ഇബ്രാഹിം കെ പി, ഹമീദ് അബൂബക്കര്‍ (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് നജീബ് (ട്രഷറര്‍).
Keywords: Eleven Star Adhur, Club, organization, Kasaragod, Expatriate, 25 years of Eleven Star Adhur.
< !- START disable copy paste -->