Join Whatsapp Group. Join now!

Daya Bai | കാസര്‍കോട് മെഡികല്‍ കോളജിനോടുള്ള അവഗണന അവസാനിപ്പിച്ച് കിടത്തി ചികിത്സ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ദയാബായി; എം ബി കെയുടെ ഉപവാസ സമരത്തില്‍ പ്രതിഷേധമിരമ്പി

'ഇപ്പോഴുള്ളത് അഞ്ചു മണിക്കൂര്‍ ഒ പി മാത്രം' Daya Bai, Kasaragod Medical College, MBK, കാസറഗോഡ് വാര്‍ത്തകള്‍
ഉക്കിനടുക്ക: (www.kasargodvartha.com) കാസര്‍കോട് മെഡികല്‍ കോളജിനോടുള്ള അവഗണന അവസാനിപ്പിച്ച് കിടത്തി ചികിത്സ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അത് നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്നും സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു. ഉക്കിനടുക്ക മെഡികല്‍ കോളജ് നിര്‍മാണം തുടങ്ങി 11 വര്‍ഷങ്ങളായിട്ടും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
           
Daya Bai, Kasaragod Medical College, MBK, Kerala News, Kasaragod News, Malayalam News, Protest, Stop negligence to Kasaragod Medical College: Daya Bai.

മെഡികല്‍ കോളജില്‍ ഇപ്പോഴുള്ളത് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കേവലം അഞ്ചു മണിക്കൂര്‍ ഒ പി മാത്രമാണ്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി രാഷ്ട്രീയ പാര്‍ടി കളുടെ പ്രതിനിധികളുള്‍പെടെ ഒട്ടേറേപ്പേരാണ് ഉക്കിനടുക്കയില്‍ എത്തിയത്. ഭിന്നശേഷിക്കാരനായ ശ്രീനിധി കേശവന്‍, ദയാബായിക്ക് റിബണ്‍ അണിയിച്ച് ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സാം ജോസ് അധ്യക്ഷത വഹിച്ചു. എന്‍മകജെ പഞ്ചായത് പ്രസിഡന്റ് സോമശേഖര ജെ എസ്, ബിജെപി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍, ജയനാരായണ, മുരളീധരന്‍ പടന്നക്കാട്, സലിം ചൗക്കി, ആര്‍ സൂര്യനാരായണ ഭട്ട്, ആനന്ദന്‍ പെരുമ്പള, ഉമ്മുഹാനി ഉദുമ, റഈസ ടീചര്‍, ടി ഇ അന്‍വര്‍, നാസര്‍ കൊട്ടിലങ്ങാട്, പി ഈശ്വര ഭട്ട്, മുരളി പള്ളം, അഡ്വ. അബ്ദുല്‍ കരീം, ഷാജി കാടമന, ഖമറുദ്ദീന്‍ പാടലട്ക, വില്‍ഫ്രഡ് ഡിസൂസ, പി എം ഫൈസല്‍, തമ്പാന്‍ മാസ്റ്റര്‍, ശ്രീജ പുരുഷോത്തമന്‍, രവീന്ദ്രന്‍ കണ്ണംകൈ, ചന്ദ്രഹാസ റായ്, ശുകൂര്‍ കൊണാജെ, ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു. അഹ്മദ് കിര്‍മാണി സ്വാഗതം പറഞ്ഞു. ഖാലിദ് കൊളവയല്‍, എ കെ പ്രകാശ്, ശ്രീനാഥ് ശശി, രാജന്‍ വി ബാലൂര്‍, കൃഷ്ണദാസ്, നാസര്‍ ചാലിങ്കാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Daya Bai, Kasaragod Medical College, MBK, Kerala News, Kasaragod News, Malayalam News, Protest, Stop negligence to Kasaragod Medical College: Daya Bai.
< !- START disable copy paste -->

Post a Comment