Join Whatsapp Group. Join now!

Muslim League | ഖാഇദെ മില്ലത്ത് സെന്റര്‍ ധനസമാഹരണം: കാസര്‍കോട് ജില്ല ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മുസ്ലിം ലീഗ് നേതാക്കള്‍

പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു Muslim League, Quaid-E-Millath Center, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം ലീഗ് ദേശീയ കമിറ്റി ഡെല്‍ഹിയില്‍ നിര്‍മിക്കുന്ന ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ച കാംപയിന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മുസ്ലിം ലീഗ് വാര്‍ഡ് അല്ലെങ്കില്‍ ശാഖാ കമിറ്റികള്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മെംബര്‍ഷിപിന് ആനുപാതികമായി 100 രൂപ വീതം സ്വരൂപിച്ച് സംസ്ഥാന കമിറ്റി നിശ്ചയിച്ച ക്വാട കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
            
Muslim League, Quaid-E-Millath Center, Kerala News, Kasaragod News, Malayalam News, Muslim League Kasaragod, Quaid-E-Millath Center fundraiser: Kasaragod district completes quota, says Muslim League leaders.

ധനസമാഹരണ കാംപയിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട ക്വാട നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലയിലെ പാര്‍ടിയുടെയും പോഷക സംഘടനകളുടെ മുഴുവന്‍ ഘടകങ്ങളെയും നേതൃത്വം നല്‍കിയ എല്ലാ ഭാരവാഹികളെയും നേതാക്കളെയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, ട്രഷറര്‍ പി എം മുനീര്‍ ഹാജി എന്നിവര്‍ അഭിനന്ദിച്ചു. ക്വാട പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കീഴ് ഘടകങ്ങളും ജൂലൈ 31-നകം പൂര്‍ത്തീകരിച്ച് സംഘടനാ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

'നിശ്ചയിച്ച സമയപരിധിക്കകം പൂര്‍ത്തീകരിക്കും'

കാസര്‍കോട്: ഖാഇദെ മില്ലത്ത് സെന്ററിന്റെ ധനസമാഹരണ കാംപയിന്‍ എല്ലാ ഘടകങ്ങളിലും നിശ്ചയിച്ച സമയപരിധിക്കകം പൂര്‍ത്തീകരിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാംപയിന്‍ പ്രവര്‍ത്തനങ്ങളിലെ മുസ്ലിം ലീഗ്, പോഷക സംഘടന നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം അവലോകനം ചെയ്തു. സംസ്ഥാന സെക്രടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പി എം മുനീര്‍ ഹാജി, എകെഎം അശ്‌റഫ് എംഎല്‍എ, എംബി യൂസുഫ്, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബശീര്‍ വെള്ളിക്കോത്ത്, എകെ ആരിഫ്, ടിഎം ഇഖ്ബാല്‍, കെബി മുഹമ്മദ് കുഞ്ഞി, സത്താര്‍ വടക്കുമ്പാട്, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, കെ ശാഫി ഹാജി, അബൂബകര്‍ പെര്‍ദ്ദണ, എസി അത്താഉല്ല മാസ്റ്റര്‍, ടിപി കുഞ്ഞബ്ദുല്ല ഹാജി, കെഎം അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ജലീല്‍ ഇഎ, കെഎം ബശീര്‍, ബശീര്‍ പള്ളങ്കോട്, അബ്ദുര്‍ റസാഖ് തായലക്കണ്ടി, സിഎച് അഹ്മദ് കുഞ്ഞി ഹാജി, അശ്‌റഫ് കര്‍ള, ബി കെ അബ്ദുല്‍ ഖാദര്‍, എംഎസ്എ സത്താര്‍ ഹാജി, ബിഎ റഹ്മാന്‍ ആരിക്കാടി, എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, സിഎച് ഹുസൈനാര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, പിഎം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, അഡ്വ. വി.എം മുനീര്‍, മൂസ ഗോള്‍ഡന്‍, എസിഎ ലത്വീഫ്, അശ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് ത്വാഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, കെ.പി മുഹമ്മദ് അശ്‌റഫ്, പിപി നസീമ ടീചര്‍, മുംതാസ് സമീറ, ശാഹിന സലീം, രാജു കൃഷ്ണന്‍, എപി ഉമര്‍, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ ചെങ്കള, സി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Keywords: Muslim League, Quaid-E-Millath Center, Kerala News, Kasaragod News, Malayalam News, Muslim League Kasaragod, Quaid-E-Millath Center fundraiser: Kasaragod district completes quota, says Muslim League leaders.
< !- START disable copy paste -->

Post a Comment