കാനകോട് സൈനിയ്യ എജ്യുകേഷന്‍ സെന്റര്‍ മുന്‍ ജെനറല്‍ സെക്രടറിയായ മൊയ്തീന്‍ മാസ്റ്റര്‍ എസ് എസ് എഫ് ബെള്ളൂര്‍ പഞ്ചായത് സെക്രടറി, എസ് വൈ എസ് സര്‍കിള്‍ സെക്രടറി, കേരള മുസ്ലിം ജമാഅത് യൂനിറ്റ് സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്‌കൂള്‍ അധ്യാപകനാകുന്നതിന് മുമ്പ് മദ്രസ അധ്യാപക ജോലിയും, ബദിയടുക്ക അപര്‍ ബസാറില്‍ കച്ചവടവും നടത്തിയിരുന്നു.
അറബിക് മുന്‍ഷീസ് അസോസിയേഷനിലും, മുസ്ലിം യൂത് ലീഗിലും നേരത്തെ ഭാരവാഹിത്വവുമുണ്ടായിരുന്നു. മാതാവ് ആറ് മാസം മുമ്പാണ് മരിച്ചത്. ഏറെ വര്‍ഷമായി ബദിയടുക്ക ആറാട്ടുകടവിലായിരുന്നു താമസം. പിന്നീടാണ് ബാപ്പാലിപ്പൊനത്ത് താമസം തുടങ്ങിയത്. മുള്ളേരിയ എടോണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയടക്കം നിരവധി നേതാക്കള്‍ മയ്യിത്ത് സന്ദര്‍ശിച്ചു. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവര്‍ അനുശോചിച്ചു. മയ്യിത്ത് നിസ്‌കരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Keywords: Obituary, Mulleria, Kerala News, Kasaragod News, Moideen Master of Mulleria passed away.
< !- START disable copy paste -->