Join Whatsapp Group. Join now!

Protest | 'പീഡനക്കേസുകളിലെ സിപിഎം പ്രതികളെ അറസ്റ്റുചെയ്യുക'; സിപിഎമിനെതിരെ ആരോപണങ്ങളുമായി മുളിയാറില്‍ യുഡിഎഫ് പ്രതിഷേധ റാലി നടത്തി

എബി ശാഫി ഉദ്ഘാടനം ചെയ്തു Muliyar News, Muslim League, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മുളിയാര്‍: (my.kasargodvartha.com) സിപിഎമിനെതിരെ ആരോപണങ്ങളുമായി മുളിയാറില്‍ യുഡിഎഫ് പ്രതിഷേധറാലി നടത്തി. വാട്‌സ് ആപ് പൊതുഗ്രൂപില്‍ അശ്ലീല സന്ദേശം ഫോര്‍വേഡ് ചെയ്ത മുളിയാര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് രാജിവെച്ച് മാപ്പു പറയുക, 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സംഭവത്തിലെ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ള മുഴുവന്‍ പ്രതികളെയും, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അടക്കം നിരവധി യുവതികളെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യുക, സഹകരണ സ്ഥാപനത്തിലെ ജീവനക്കാരന്റെ ഭാര്യ ഡിവൈഎഫ്‌ഐ പ്രദേശിക ഭാരവാഹി കാരണം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഊര്‍ജിത അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുളിയാര്‍ പഞ്ചായത് യുഡിഎഫ് കമിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചത്.
   
Muliyar News, Muslim League, Malayalam News, UDF News, Protest, Politics News, UDF held protest rally in Muliyar.

ചെയര്‍മാന്‍ ബിഎം അബൂബകര്‍ അധ്യക്ഷത വഹിച്ചു. മധുകോടി സ്വാഗതം പറഞ്ഞു. എബി ശാഫി ഉദ്ഘാടനം ചെയ്തു. കെബി മുഹമ്മദ് കുഞ്ഞി, ഇ മണികണ്ഠന്‍ പ്രസംഗിച്ചു. ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത്, എ ജനാര്‍ധനന്‍, ടി ഗോപിനാഥന്‍, എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, മാര്‍ക് മുഹമ്മദ്, സ്വരാജ് കാനത്തൂര്‍, ഹനീഫ് പൈക്കം, വേണുഗോപാല്‍ പാണൂര്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെല്‍മ, നസീര്‍ മൂലടുക്കം, ഖാദര്‍ ആലൂര്‍, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബ്ബാസ് കൊളച്ചപ്, എംഎച് അബ്ദുല്ല കുഞ്ഞി, മനാഫ് ഇടനീര്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, സിഎംആര്‍ റാശിദ്, മുഹമ്മദലി മാസ്തികുണ്ട്, എംഎ ഖാദര്‍, ബിഎം ശംസീര്‍, അല്‍ത്വാഫ് പൊവ്വല്‍, ഇഖ്ബാല്‍ തൈവളപ്പ്, ലത്വീഫ് ഇടനീര്‍, നവാസ് ഇടനീര്‍ നേതൃത്വം നല്‍കി.

Keywords: Muliyar News, Muslim League, Malayalam News, UDF News, Protest, Politics News, UDF held protest rally in Muliyar.
< !- START disable copy paste -->

Post a Comment