Join Whatsapp Group. Join now!

Honored | പൂരക്കാലത്തെ മികച്ച പ്രകടനം; സി കെ അഭിനന്ദ് പണിക്കരെ പട്ടും വളയും നൽകി ആദരിച്ച് ക്ഷേത്ര കമിറ്റി

പി ദാമോദര പണിക്കർ ചടങ്ങ് ഉദ്ഘാടനംചെയ്തു Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, Pilicode News
പിലിക്കോട്: (my.kasargodvartha.com) പൂരക്കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച യുവ പണ്ഡിതൻ സി കെ അഭിനന്ദ് പണിക്കരെ പട്ടും വളയും നൽകി ആദരിച്ച് ക്ഷേത്ര കമിറ്റി. പൂരോത്സവത്തോടനുബന്ധിച്ച് പൂരക്കളി - മറുത്തുകളി രംഗത്ത് തിളങ്ങിയതിനാണ് പിലിക്കോട്ടെ സി കെ അഭിനന്ദ് പണിക്കരെ കാഞ്ഞങ്ങാട് മന്യോട്ട് ദേവലയം പട്ടും വളയും നൽകി ആദരിച്ചത്.

News, Pilicode, Kasaragod, Kerala, Temple, Committee, Temple committee honored CK Abhinand Panicker.

ക്ഷേത്രം സ്ഥാനികരും ഭാരവാഹികളും കോയ്മയുമടക്കമുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ പ്രമുഖ മറുത്തു കളി ആചാര്യൻ കാഞ്ഞങ്ങാട് പി ദാമോദര പണിക്കർ ചടങ്ങ് ഉദ്ഘാടനംചെയ്തു. ദേവാലയ കമിറ്റിയും പൂരക്കളി വികസന സമിതിയും സഹകരിച്ചാണ് അഭിനന്ദിനെ പട്ടുംവളയും നൽകി ആദരിച്ചത്. ക്ഷേത്രം ആചാര സ്ഥാനികൻ മോഹനൻ അന്തിത്തിരിയൻ പട്ടുംവളയും സമ്മാനിച്ചു.

News, Pilicode, Kasaragod, Kerala, Temple, Committee, Temple committee honored CK Abhinand Panicker.

ക്ഷേത്ര കമിറ്റി പ്രസിഡന്റ് ടി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കോയ്മ എൻ ഗോപിനാഥ്, എം സുനിൽകുമാർ, വി വി ദാമോദരൻ, എൻ കൃഷ്ണൻ, കാര്യമ്പു അലാമിപ്പള്ളി, കൃഷ്ണൻ പൊടിക്കളം, എം സുനിൽ, കെ പി ജ്യോതിഷ്, അംബുജാക്ഷൻ കുന്നരുവത്ത്, വി വി സുരേശൻ, സുധീന്ദ്രൻ കലയറ എന്നിവർ സംസാരിച്ചു.

എടാട്ടുമ്മലിലെ പി ഭാസ്കരൻ പണിക്കരുടെ ശിഷ്യനാണ് സംസംസ്കൃത സാഹിത്യത്തിൽ എം എ ബിരുദധാരിയുമാണ് അഭിനന്ദ്. പിലിക്കോട്ടെ സി കെ രഘുനാഥിന്റെയും രജനിയുടെയും മകനാണ്. സഹോദരി: അപർണ.

Keywords: News, Pilicode, Kasaragod, Kerala, Temple, Committee, Temple committee honored CK Abhinand Panicker.
< !- START disable copy paste -->

Post a Comment