Join Whatsapp Group. Join now!

Obituary | സംഗീത വേദികളില്‍ നിറസാന്നിധ്യമായിരുന്ന ടി അബ്ദുല്‍ ഹമീദ് നിര്യാതനായി

തളങ്കര മാലിക് ദീനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി #Thalangara-News, #Obituary-News, #ചരമ-വാര്‍ത്തകള്‍
നാലാംമൈല്‍: (my.kasargodvartha.com) കാസര്‍കോട്ടെ സംഗീത വേദികളില്‍ നിറസാന്നിധ്യമായിരുന്ന അതുല്യ കലാകാരന്‍ തളങ്കര തെരുവത്ത് സ്വദേശിയും നാലാം മൈല്‍ മിദാദ് നഗറില്‍ താമസക്കാരനുമായ ടി അബ്ദുല്‍ ഹമീദ് (62) നിര്യാതനായി. ഹിന്ദി പാട്ടുകളിലൂടെയാണ് ഹമീദ് പ്രശസ്തനായത്. മുകേഷിന്റെയും കിഷോറിന്റെയും പാട്ടുകള്‍ ശ്രുതിമധുരമായി പാടി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയിരുന്നു.
    
News, Malayalam-News, Obituary, Obituary-News, Thalangara-News, Kerala News, Kasaragod News, T Abdul Hameed Thalangara, T Abdul Hameed passed away.

ഹിന്ദി നടന്‍ രാജേഷ് ഖന്നയെ അനുകരിച്ചിരുന്ന ഹമീദിനെ രാജേഷ് ഖന്ന എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു. മലബാര്‍ ഗോള്‍ഡില്‍ പിആര്‍ഒ ആയി ജോലി ചെയ്തിട്ടുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്നു. കാസനോവ, കെഎല്‍ 14 സിംഗേര്‍സ് ക്ലബ് തുടങ്ങി കാസര്‍കോട്ടെ കലാവേദികളില്‍ സജീവമായിരുന്നു.

തെരുവത്തെ പരേതരായ മുഹമ്മദ് ഇസ്ഹാഖ് - മറിയം ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹലീമ. മക്കള്‍: അഫ്‌നാന്‍, ഫര്‍ഹാന്‍, ജുനൈദ്, മുഹ്‌സിന, ഐഫ. മരുമക്കള്‍: ആസിഫ്, ഫര്‍ഹാന. തളങ്കര മാലിക് ദീനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Malayalam-News, Obituary, Obituary-News, Thalangara-News, Kerala News, Kasaragod News, T Abdul Hameed Thalangara, T Abdul Hameed passed away.

Post a Comment