Join Whatsapp Group. Join now!

Book released | കൂക്കാനം റഹ് മാന്റെ 'ഓര്‍മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി' പുസ്തകം പ്രകാശനം ചെയ്തു

അഡ്വ. പിപി ശ്യാമളാ ദേവി പുറത്തിറക്കി #Book-Release-News, #Kookanam-Rahman, #കരിവെള്ളൂര്‍-വാര്‍ത്തകള്‍
കരിവെളളൂര്‍: (my.kasargodvartha.com) കൂക്കാനം റഹ് മാന്‍ രചിച്ച 'ഓര്‍മകള്‍ കാത്തുവെച്ച ഉടുപ്പുപെട്ടി' പുസ്തകം പ്രകാശനം ചെയ്തു. ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പിപി.ശ്യാമളാ ദേവി ഗ്രന്ഥശാല കണ്ണൂര്‍ ജില്ലാ കമിറ്റി അംഗം വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ഐ വ്യു ആണ് പുസ്തകത്തിന്റെ പ്രസാധനം നിരവഹിച്ചത്.
            
Book-Release-News, Kookanam-Rahman, Kerala News, Kasaragod News, Kookanam Rahman's book released.

മണക്കാട് രക്തസാക്ഷി സ്മാരക വായനശാല ആന്‍ഡ് ഗ്രമ്പാലയം ഹോളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി തമ്പാന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാല മലയാളം പിജി വിദ്യാര്‍ഥിനി ദേവികാ ഗംഗന്‍ പുസ്തക പരിചയം നടത്തി. എംവി കരുണാകരന്‍ മാസ്റ്റര്‍, പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പിവി ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും പിവി വിനോദ് നന്ദിയും പറഞ്ഞു.

Keywords: Book-Release-News, Kookanam-Rahman, Kerala News, Kasaragod News, Kookanam Rahman's book released.
< !- START disable copy paste -->

Post a Comment