Join Whatsapp Group. Join now!

Orientation Class | ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിവില്‍ സര്‍വീസ് പരിശീലന ഓറിയേന്റഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു; വിദ്യാര്‍ഥികള്‍ക്ക് അവസരം

District Information Office organizes Civil Service Training Orientation Class, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സിവില്‍ സര്‍വീസ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ്സ്. കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കാഞ്ഞങ്ങാട് സബ് സെന്ററുമായി സഹകരിച്ചാണ് പരിശീലന ക്ലാസ്സ്.
               
News, Kerala, Kasaragod, District Information Office organizes Civil Service Training Orientation Class.

ഏപ്രില്‍ നാലിന് രാവിലെ പത്തിന് കാസര്‍കോട് വിദ്യാനഗറിലെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഹാളിലും, ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കാഞ്ഞങ്ങാട് സബ് സെന്ററിലുമാണ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ്സ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍ സ്‌കില്‍ കോഴ്സ് വെക്കേഷന്‍ ബാച്ചുകള്‍ ഏപ്രില്‍ 12 മുതല്‍ മെയ് 11 വരെ സബ് സെന്ററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281098876.

Keywords: News, Kerala, Kasaragod, District Information Office organizes Civil Service Training Orientation Class.
< !- START disable copy paste -->

Post a Comment