Join Whatsapp Group. Join now!

A Abdur Rahman | കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് എ അബ്ദുര്‍ റഹ്മാന്‍

കെഎംസിസി യുടെ ഇഹ്‌സാന്‍ 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു #Muslim-League-News, #KMCC-News, #Dubai-News, #ഗള്‍ഫ്-വാര്‍ത്തകള്‍
ദുബൈ: (my.kasargodvartha.com) കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമഫലങ്ങള്‍ നാം ഓരോരുത്തരും തുടക്കം കുറിക്കേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ കാരുണ്യ പദ്ധതിയായ ഇഹ്‌സാന്‍ 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തനത്തിലൂന്നിക്കൊണ്ടാകുമ്പോഴാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ ഉന്നമനം സാധ്യമാകുക. അതിലേക്കുള്ള ദൗത്യ നിര്‍വഹണത്തില്‍ കെഎംസിസിയുടെ പങ്കാളിത്തം വളരെ അഭിനന്ദനകരമാണെന്നും അദ്ദേഹം പറഞ്ഞു.
              
Muslim-League-News, KMCC-News, Dubai-News, A Abdur Rahman, Charity, A Abdur Rahman said that make charity part of life.

കാരുണ്യ പ്രവര്‍ത്തനത്തിലൂന്നിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഡ്യയിലെ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗിന്റെ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും പിന്തുണയുണ്ടാവണമെന്നും അബ്ദുര്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു. ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജെനറല്‍ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, ദുബൈ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രടറി ഹംസ തൊട്ടി, ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍, സിഎച് നൂറുദ്ദീന്‍, റശീദ് ഹാജി കല്ലിങ്കല്‍, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അശ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, എജിഎ റഹ്മാന്‍, ഹനീഫ് ബാവ, ഡോ. ഇസ്മാഈല്‍, സിദ്ദിഖ് ചൗക്കി, ശബീര്‍ കൈതക്കാട്, റശീദ് ആവിയില്‍, ഇബ്രാഹിം ബേരിക്ക, സത്താര്‍ ആലംപാടി, ബശീര്‍ സിഎ, സലാം മാവിലാടം , തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Keywords: Muslim-League-News, KMCC-News, Dubai-News, A Abdur Rahman, Charity, A Abdur Rahman said that make charity part of life.
< !- START disable copy paste -->

Post a Comment